Journey to Solar Secrets! Aditya L1's first orbital lift at 11:45 am today; The orbit of the satellite will be raised three more times
ബെംഗളൂരു: ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45-നാണ് ഭ്രമണപഥമുയർത്തൽ പ്രക്രിയ നടക്കുക. കഴിഞ്ഞ ദിവസം രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിലേക്കുള്ള ഉയർത്തൽ പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. വൃത്താകൃതിയുള്ള ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് പേടകം നിലവിലുള്ളത്. ഇവിടെ നിന്നും ദീർഘ വൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തുകയാണ് ഐഎസ്‌ഐർഒയുടെ ഇന്നത്തെ ലക്ഷ്യം.
ഇന്നത്തെ ഭ്രമണപഥം ഉയർത്തൽ വിജയം കാണുന്നതോടെ ഇതിന് ശേഷം മൂന്ന് തവണ കൂടി ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്തൽ നടക്കും. 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരപാത വിജയകരമായി പൂർത്തിയാക്കിയ ശേഷമായിരിക്കും ആദിത്യ യാത്ര തുടരുന്നത്. 125 ദിവസം സഞ്ചരിച്ചാകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക.
15 ലക്ഷം കിലോമീറ്റർ അകലെയായുള്ള എൽ1 പോയിന്റാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യസ്ഥാനം. സൂര്യനെയും കൊറോണയെയും താപനിലയെയും സൗരക്കാറ്റിനെയും കുറിച്ച് പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രഥമ ലക്ഷ്യം. അഞ്ച് വർഷത്തോളം പേടകം ഇവിടെയുണ്ടാകും. ഏഴ് പേലോഡുകളെയാണ് ഗവേഷണത്തിനായി ആദിത്യയിൽ സജ്ജമാക്കിയിരിക്കുന്നത്.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…