തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ നടത്തിയ റോഡ് ഷോയിൽ നിന്ന്
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ നടത്തിയ റോഡ് ഷോയ്ക്ക് വമ്പൻ സ്വീകരണം.തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാൽ മണ്ഡലത്തിൽ വികസനം ഉറപ്പാണെന്ന് ജെപി നദ്ദ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്തിന്റെ തിരക്കിലാണെന്ന് വിമർശിച്ച അദ്ദേഹം ‘ഇൻഡി’ മുന്നണി അഴിമതിക്കാരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും തുറന്നടിച്ചു .
“രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്ന ഓരോ വോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതാണ്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ 10 വർഷവും മോദി ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും വികസനത്തിനായി ശ്രമിച്ചു. രാജ്യത്തിന് നല്ല അടിസ്ഥാന സൗകര്യങ്ങൾ നൽകി. ഐടി വികസനത്തിന് രാജീവ് ചന്ദ്രശേഖർ നല്ല സംഭാവനകൾ നൽകി. രാജീവ് ചന്ദ്രശേഖറിനായുള്ള വോട്ട്, മോദിയെ മൂന്നാം തവണ പ്രധാനമന്ത്രിയാക്കാൻ വേണ്ടിയുള്ള വോട്ടാണ്.
പത്ത് വർഷം മുമ്പ് നമ്മൾ ഉപയോഗിച്ചത് ചൈനയിലും കൊറിയയിലും ഉണ്ടാക്കിയ ഫോണുകളാണ്. ഇപ്പോൾ നമ്മുടെ കയ്യിൽ ഉള്ളത് ഇന്ത്യയിൽ ഉണ്ടാക്കിയ ഫോണുകളാണ്. ലോകരാജ്യങ്ങൾ മോദിയുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ജയിച്ചാൽ വികസനം ഉറപ്പാണ്. കോൺഗ്രസിനായി വോട്ട് ചെയ്തിട്ട് തിരുവനന്തപുരത്തുകാർക്ക് എന്ത് കിട്ടി? ബിഗ് സീറോ. തരൂരിന് ഇനി വിശ്രമം വേണം, വിശ്രമം കൊടുക്കൂ. ഇനി രാജീവ് ചന്ദ്രശേഖറിന് ജോലി കൊടുക്കൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സ്നേഹിക്കുന്നു. മുഖ്യമന്ത്രി കള്ളക്കടത്തിന്റെ തിരക്കിലാണ്. യുഡിഎഫും എൽഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇൻഡി മുന്നണി അഴിമതിക്കാരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. എല്ലാ അഴിമതിക്കാരും ഒന്നിച്ചാണ് ഇൻഡി സഖ്യത്തിലുള്ളത്. കോൺഗ്രസ് 3ജി, 4ജി, ജിജാജി അഴിമതികൾ നടത്തി. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഒക്കെ ജാമ്യത്തിലാണ്. കെജ്രിവാളും സിസോദിയയും ജയിലാണ്. ഇൻഡി സഖ്യ നേതാക്കൾ ഒന്നുകിൽ ജയിലിലാണ്, അല്ലെങ്കിൽ ജാമ്യത്തിലാണ്”- ജെ പി നദ്ദ പറഞ്ഞു
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…