India

കോണ്‍ഗ്രസിന്റേത് സമൂഹത്തെ വിഭജിച്ച്‌ വോട്ട് നേടുക എന്ന പ്രവര്‍ത്തനരീതി: വിമർശനവുമായി ജെ.പി നദ്ദ

കോൺഗ്രസ് പാർട്ടി എല്ലായ്‌പ്പോഴും സമൂഹത്തെ വിഭജിച്ച്‌ വോട്ട് നേടുക എന്ന രാഷ്ട്രീയപ്രവര്‍ത്തനരീതിയാണ് തുടരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. എന്നാൽ കോണ്‍ഗ്രസില്‍ നിന്ന് വ്യതസ്തമായി മതമോ, ജാതിയോ, വര്‍ഗമോ നോക്കാതെയാണ് ബി.ജെ.പി രാജ്യത്ത് വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും നദ്ദ പറഞ്ഞു.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ കേദാര്‍നാഥില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.

അതേസമയം കോൺഗ്രസ് നേതാക്കൾ ജാതിയുടെയും ഗ്രാമത്തിനെയും ഭിന്നിപ്പിച്ച് സ്പർദ്ദ ഉണ്ടാക്കാറുണ്ടെന്നും സമൂഹത്തെ വിഭജിച്ച് വോട്ട് നേടുക എന്ന പ്രവർത്തനരീതിയാണ് അവർ പിന്തുടരുന്നതെന്നും നദ്ദ വിമർശിച്ചു.

മാത്രമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി ബിജെപി നേതാക്കള്‍ വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ തങ്ങളെയും പാര്‍ട്ടിയെയും കുറിച്ചുള്ള റിപ്പോര്‍ട്ട് കാര്‍ഡുകളെപറ്റി സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന്…

31 mins ago

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

3 hours ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

4 hours ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

4 hours ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

5 hours ago