കോൺഗ്രസ് പാർട്ടി എല്ലായ്പ്പോഴും സമൂഹത്തെ വിഭജിച്ച് വോട്ട് നേടുക എന്ന രാഷ്ട്രീയപ്രവര്ത്തനരീതിയാണ് തുടരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. എന്നാൽ കോണ്ഗ്രസില് നിന്ന് വ്യതസ്തമായി മതമോ, ജാതിയോ, വര്ഗമോ നോക്കാതെയാണ് ബി.ജെ.പി രാജ്യത്ത് വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും നദ്ദ പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേദാര്നാഥില് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.
അതേസമയം കോൺഗ്രസ് നേതാക്കൾ ജാതിയുടെയും ഗ്രാമത്തിനെയും ഭിന്നിപ്പിച്ച് സ്പർദ്ദ ഉണ്ടാക്കാറുണ്ടെന്നും സമൂഹത്തെ വിഭജിച്ച് വോട്ട് നേടുക എന്ന പ്രവർത്തനരീതിയാണ് അവർ പിന്തുടരുന്നതെന്നും നദ്ദ വിമർശിച്ചു.
മാത്രമല്ല കോണ്ഗ്രസ് സ്ഥാനാര്ത്ഥികളില് നിന്ന് വ്യത്യസ്തമായി ബിജെപി നേതാക്കള് വോട്ട് അഭ്യര്ഥിക്കുമ്പോള് തങ്ങളെയും പാര്ട്ടിയെയും കുറിച്ചുള്ള റിപ്പോര്ട്ട് കാര്ഡുകളെപറ്റി സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

