jp-nadha-welcome-kangana-ranavath-to-join-bjp
ദില്ലി : നടി കങ്കണ റണാവത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചർച്ച ഏറുന്ന സാഹചര്യത്തിൽ നടിയുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നുമുളള അഭ്യൂഹങ്ങള്‍ ശക്തമാണ്. ബോളിവുഡ് നടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും ജെപി നദ്ദ പ്രതികരിച്ചു.
ഇന്നലെ കങ്കണ റണാവത്ത് രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, ബിജെപി തനിക്ക് ടിക്കറ്റ് നല്‍കിയാല്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
‘കങ്കണ റണാവത്ത് പാര്‍ട്ടിയില്‍ ചേരുന്നത് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വിശാലമായ ഇടം പാർട്ടിയിലുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടില്‍ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തിരഞ്ഞെടുപ്പ് കമ്മറ്റി മുതല്‍ പാര്‍ലമെന്ററി ബോര്‍ഡ് വരെ.’- ജെ പി നദ്ദ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…