accident

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജികളിൽ വിധി 19 ന്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി 19 ന്. ഹർജികളിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജിയാണ് ഹർജിയിൽ വിധി പറയുന്നത്.

മദ്യപിച്ച് അമിത വേഗത്തിൽ വാഹമോടിക്കാൻ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നുമാണ് വഫയുടെ വാദം. കേസിൽ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നാണ് ശ്രീറാമിൻെറ വാദം.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം. ഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്‍റെറയും പൊലീസിന്‍റെയും നീക്കം പൊളിച്ചു. സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ച വഫ ഫിറോസിനെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാഹനമോടിച്ചത് ശ്രീറാമാണെന്ന് വഫ പൊലീസിന് മൊഴി നൽകി.

അപകടകരമായ നിലയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചതിന് വഫയെ പൊലീസ് രണ്ടാം പ്രതിയാക്കി. പിന്നീട് വഫ ഫിറോസിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട്, ശ്രീറാമിനെതിരെ പരസ്യ പ്രസ്താവനയുമായി വഫ രംഗത്തെത്തി. കഴിഞ്ഞ മാസം 9 ന് വഫ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അപകട ദിവസം കെ.എം ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്.

anaswara baburaj

Recent Posts

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

10 mins ago

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം…

14 mins ago

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…

35 mins ago

ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ആ​റാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മേ​യ് 25ന് ​ജ​ന​വി​ധി​യെ​ഴു​തുന്നത്.ദില്ലിയിലും ആ​റ്…

40 mins ago

പ്രചരിച്ചത് യഥാർത്ഥ വീഡിയോ .. പോർച്ചുഗലിലും സ്പെയിനിലും ആകാശത്ത് തെളിഞ്ഞത് ഇത്

എടാ മോനെ അത് ഫേക്ക് അല്ല കേട്ടോ ! ആകാശത്തിലെ നീല വെളിച്ചത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രലോകം

1 hour ago

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

10 hours ago