ജിബന്‍ കൃഷ്ണ സാഹയെ ഇഡി ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ
മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളിലെ സ്കൂള്‍ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന ഇഡി റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍. റെയ്ഡിനിടെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തൃണമൂല്‍ എംഎല്‍എയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. ബുര്‍വാന്‍ എംഎല്‍എയായ ജിബന്‍ കൃഷ്ണ സാഹയാണ് ഇഡിയെ കണ്ട് വീട്ടുവളപ്പിലെ മതില്‍ ചാടിക്കടന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്.
മുര്‍ഷിദാബാദിലെ എംഎല്‍എയുടെ വീട്ടിലും ഭാര്യയുടെ ബന്ധുക്കളുടെ വീടുകളിലുമായിരുന്നു ഇഡി റെയ്ഡ്. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ജിബന്‍ കൃഷ്ണ സാഹ വീടിന്റെ പിന്‍വശത്തുള്ള മതില്‍ ചാടിക്കടന്ന് ഓടി. എന്നാല്‍ പിന്നാലെ പാഞ്ഞ ഉദ്യോഗസ്ഥര്‍ ഇയാളെ സമീപത്തെ വയലില്‍ വെച്ച് പിടികൂടി. ചെളിയില്‍ പുതഞ്ഞ് ഓടാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു എംഎല്‍എ.
രക്ഷപ്പെടുന്നതിനിടെ തെളിവുകള്‍ നശിപ്പിക്കാനായി ഇയാള്‍ കൈവശമുണ്ടായിരുന്ന ഫോണുകള്‍ വീട്ടുവളപ്പിലെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ കുളത്തില്‍ നിന്ന് വീണ്ടെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ചോദ്യം ചെയ്യുന്നതിനായി ജിബന്‍ കൃഷ്ണ സാഹയുടെ ഭാര്യയെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.നേരത്തെയും റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ജിബന്‍ കൃഷ്ണ സാഹയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡിയുടെ പിടിയിലായത്. റിക്രൂട്ട്‌മെന്റ് ക്രമക്കേടിലെ ക്രിമിനല്‍ കേസുകളാണ് സിബിഐ കൈകാര്യം ചെയ്യുന്നത്. കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ വിഷയങ്ങളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എംഎല്‍എയെ കൊല്‍ക്കത്തയിലെത്തിച്ച് ഇഡി കോടതിയില്‍ ഹാജരാക്കും.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…