പ്രതീകാത്മക ചിത്രം
ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് ഒരു കപ്പല്‍ സര്‍വീസുകൂടി ആരംഭിക്കുന്നു. രാമേശ്വരത്തുനിന്ന് ശ്രീലങ്കയിലെ തലൈമാന്നാറിലേക്ക് വരുന്ന ജൂലൈ മാസത്തിൽ സര്‍വീസ് ആരംഭിക്കാനാണ് തമിഴ്നാട് മാരിറ്റൈം ബോര്‍ഡിന്റെ പദ്ധതി. ഇതിനുവേണ്ട കസ്റ്റംസ്, ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിദേശമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കാണ് കപ്പല്സര്വീസുള്ളത്. 111 കിലോമീറ്റർ ദൈർഘ്യം നാലുമണിക്കൂറോളമെടുത്താണ് ഈ കപ്പല്‍ താണ്ടുന്നത്. എന്നാല്‍, രാമേശ്വരത്തുനിന്ന് തലൈമാന്നാറിലേക്ക് 27 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇതിന് ഒരു മണിക്കൂറില്‍ താഴെ സമയംമതി.
തുടക്കത്തില്‍ രാമേശ്വരത്ത് താത്കാലിക ജെട്ടി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തി 150 കോടി രൂപ ചെലവില്‍ സ്ഥിരം ജെട്ടി നിര്‍മിക്കും. 1890-കളില്‍ ചെന്നൈയില്‍നിന്ന് ശ്രീലങ്കയിലേക്ക് തീവണ്ടി-കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നു. ഒരൊറ്റ ടിക്കറ്റില്‍ തീവണ്ടിക്ക് തൂത്തുക്കുടിയില്‍ ഇറങ്ങി അവിടന്ന് കപ്പലില്‍ കൊളംബോയിലേക്ക് പോകുന്നതിന് അന്ന് സൗകര്യമുണ്ടായിരുന്നു. പിന്നീടിത് ധനുഷ്കോടി-തലൈമാന്നാര്‍ കപ്പല്സര്വീസിനു വഴിമാറി.
1964-ലെ കടല്‍ക്ഷോഭത്തില്‍ ധനുഷ്കോടിയിലേക്കുള്ള റെയില്‍പ്പാത തകര്‍ന്നതോടെയാണ് ഇതിന് തടസ്സംനേരിട്ടത്. എല്‍.ടി.ടി.ഇ.യുടെ നേതൃത്വത്തില്‍ തമിഴ് ദേശീയത തലപൊക്കുകയും ശ്രീലങ്ക ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്ത 1980-കളിലാണ് ഇരുരാജ്യങ്ങളുംതമ്മില്‍ കടല്‍വഴിയുള്ള ഗതാഗതം പൂര്‍ണമായി നിന്നുപോയി. ഒടുവിൽ 2023 ഒക്ടോബര്‍ 14-നാണ് ശ്രീലങ്കയിലേക്കുള്ള കപ്പല്‍സര്‍വീസ് പുനരാരംഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…