അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി : മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമങ്ങളും 1935 ലെ ചട്ടങ്ങളും റദ്ദാക്കാൻ തീരുമാനിച്ച് അസം സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് സുപ്രധാന തീരുമാനം ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ഓരോ സഹോദരിമാർക്കും നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
വിവാഹത്തിൻ്റെയും വിവാഹമോചനത്തിൻ്റെയും രജിസ്ട്രേഷനിൽ തുല്യത കൊണ്ടുവരുന്നതിനായി അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ ആക്ട്, 1935, അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ ചട്ടങ്ങൾ എന്നിവ റദ്ദാക്കാനായാണ് അസം റിപ്പീലിംഗ് ബിൽ സംസ്ഥാന സർക്കാർ മന്ത്രിസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബില്ലിന് സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകിയതായി അസം സർക്കാർ അറിയിച്ചു.
ശൈശവ വിവാഹത്തിനെതിരെ കൂടുതൽ സംരക്ഷണം ഏർപ്പെടുത്തി മുസ്ലീം പെൺമക്കൾക്കും സഹോദരിമാർക്കും നീതി ഉറപ്പാക്കാനാണ് നടപടി സ്വീകരിക്കുന്നത് എന്ന് അസം മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. അസം നിയമസഭയുടെ അടുത്ത മൺസൂൺ സമ്മേളനത്തിന് മുമ്പായി പരിഗണിക്കുകയും നിയമമാക്കുകയും ചെയ്യുമെന്നും അസം സർക്കാർ വ്യക്തമാക്കി.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…