K Annamalai
രാഹുലിനെ എയറിൽ കേറ്റി അണ്ണാമലൈ… ഇനി കളി വേറെ ലെവൽ | K Annamalai
ഇടത്-ലിബറല്‍-ഡിഎംകെ സംയുക്തമായി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണങ്ങളെ അതിജീവിച്ചാണ് മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ലാവണ്യ എന്ന പെണ്‍കുട്ടിയുടെ മരണം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിയമയുദ്ധത്തില്‍ അണ്ണാമലൈ വിജയം നേടിയത്. ഇതോടെ അണ്ണാമലൈ കൂടുതല്‍ യുവാക്കള്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ്. ഈയിടെ നാമക്കൽ ജില്ലയിലെ പാളയം ജല്ലിക്കെട്ട് കാണാനായി വേദിയിലെത്തിയ അണ്ണാമലൈയ്ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം ഇതിന്റെ ഉദാഹരണമാണ്.
അതേസമയം ബിജെപി ഒരിയ്ക്കലും തമിഴ്നാട്ടില്‍ അധികാരത്തില്‍ വരില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിന് നേരെ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാമെന്നായിരുന്നു അണ്ണാമലൈയുടെ ഇതിനുള്ള മറുപടി.
കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ കുറച്ചുകാലം ഭരിച്ചു. 1965ല്‍ താങ്ങളുടെ അപ്പൂപ്പനാണ് ഹിന്ദി നിര്‍ബന്ധമായി അടിച്ചേല്പിച്ചത്. 1986ല്‍ വീണ്ടും താങ്കളുടെ അച്ഛന് ഹിന്ദി തമിഴ്നാട്ടില്‍ അടിച്ചേല്പിച്ചു. കോണ്‍ഗ്രസ് കാമരാജ് അയ്യയെ അപമാനിച്ചു. താങ്കളുടെ അമ്മൂമ്മയാണ് 1974ല്‍ കച്ചതീവ് വിദേശരാജ്യത്തിന് (ശ്രീലങ്ക) വിട്ടുകൊടുത്തത്. – കോണ്‍ഗ്രസിന്റെ തമിഴ്നാട്ടിലെ ചരിത്രം എണ്ണിപ്പറഞ്ഞ് അണ്ണാമലൈ ചോദിച്ചു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…