Categories: Kerala

കസ്റ്റംസും സ്പീക്കറും തുറന്ന ഏറ്റുമുട്ടലിലേക്ക്; സ്പീക്കറുടെ എപിഎസിന് വീണ്ടും കസ്റ്റംസ് നോട്ടീസ്; അയ്യപ്പനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസയച്ചു. നേരത്തെ ഓഫീസ് വിലാസത്തിലാണ് നോട്ടീസ് അയച്ചതെങ്കിൽ ഇത്തവണ വീട്ടിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാൻ, സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നാണ് കസ്റ്റംസ് നിലപാട്. നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് കമ്മിഷണർ മറുപടി നൽകും. കത്ത് ഇന്ന് തന്നെ കൈമാറും. അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രം അനുമതി മതിയെന് കത്തിൽ വിശദീകരിക്കും.

അതേസമയം കസ്റ്റംസിന് അയച്ച കത്ത് അന്വേഷണത്തെ തടസപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. റൂൾസ് ഓഫ് ബിസിനസ് 165 ചട്ടത്തിൽ എംഎൽഎമാർക്ക് എന്ന് എടുത്ത് പറഞ്ഞിട്ടില്ല. ജീവനക്കാർക്കും നിയമപരിരക്ഷ ബാധകമാണ്. തനിക്കൊരു ഭയവുമില്ലെന്നും തനിക്കെതിരെ പല വാർത്തകളും വരുന്നുണ്ടെന്നും അതൊന്നും ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചട്ടം സൂചിപ്പിച്ചാണ് കത്തയച്ചതെന്ന് നിയമസഭാ സെക്രട്ടറി എസ്‌.വി ഉണ്ണികൃഷ്ണൻ നായരും വ്യക്തമാക്കി.

admin

Recent Posts

“മുന്നണിയിൽ പരിഗണന ലഭിക്കുന്നില്ല ! തങ്ങൾവലിഞ്ഞുകേറി വന്നവരല്ല” – എൽഡിഎഫിലെ അവഗണനയ്‌ക്കെതിരെ തുറന്നടിച്ച് ആർജെഡി ; സംസ്ഥാനത്ത് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു

ഇടതുമുന്നണിയിലെ അവഗണനയ്‌ക്കെതിരെ തുറന്നടിച്ച് ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരളാ കോൺഗ്രസിനും വിട്ടുനൽകാൻ…

39 mins ago

എന്നാലും ബിജെപി എങ്ങനെ വിജയിച്ചു ? തമ്മിൽ പഴിചാരി ഭരണ പ്രതിപക്ഷാംഗങ്ങള്‍ ! |bjp

എന്നാലും ബിജെപി എങ്ങനെ വിജയിച്ചു ? തമ്മിൽ പഴിചാരി ഭരണ പ്രതിപക്ഷാംഗങ്ങള്‍ ! |bjp

1 hour ago

നാലാമൂഴം ! ആന്ധ്രയെ നയിക്കാൻ ചന്ദ്രബാബു നായിഡു ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് തെലുങ്കു ദേശ പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര…

2 hours ago

റഷ്യൻ സേനയിലേക്ക് റിക്രൂട്ട്മെന്റ്: തട്ടിപ്പിനിരയായത് 200 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം; രണ്ടുപേർ കൂടി കൊല്ലപ്പെട്ടു; ഇന്ത്യയിലെ റഷ്യൻ സ്ഥാനപതിയെ ആശങ്ക അറിയിച്ചു

ദില്ലി: വൻതുക പ്രതിഫലം വാഗ്‌ദാനം ചെയ്‌ത്‌ റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലെത്തിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ…

3 hours ago