തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വം തള്ളാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നു മത്സരിക്കുന്നില്ല എന്നു മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം തെരഞ്ഞടുപ്പിൽ മത്സരിക്കില്ല എന്നല്ല അതിനർത്ഥമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം മറ്റേതെങ്കിലും മണ്ഡലത്തിൽ കെ സി വേണുഗോപാൽ മത്സരിച്ചേക്കുമെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. കോട്ടയം സീറ്റ് സംബന്ധിച്ച തർക്കങ്ങൾ കേരള കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണ്. അത് അവർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും വേണ്ടിവന്നാൽ പ്രശ്നത്തിൽ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല വിഷയം പ്രചരണായുധമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെക്കുറിച്ച് ആലോചനകൾക്ക് ശേഷം നിലപാട് അറിയിക്കാമെന്നും മുല്ലപള്ളി തിരുനവനന്തപുരത്ത് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…