k ganesh
കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ ഇരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും തകർക്കുന്നതാണ് പിണറായി സർക്കാരിന്റെ നീക്കമെന്ന് തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്. ഈ നാട്ടിൽ അഴിമതിയെ തടയുക എന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയാണ് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഈ നാട്ടിൽ അഴിമതിയെ തടയുക എന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയാണ് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളേയും തകർക്കുന്നതാണ് പിണറായി സർക്കാരിന്റെ നീക്കം. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചത് അതീവ രഹസ്യമായാണ് എന്നത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.ലോകായുക്തയെ നിര്‍ജീവമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.
മന്ത്രിസഭയിലെ ചിലർക്കെതിരെ അഴിമതി ആരോപണം ഉയരുകയും പരാതികൾ ലോകായുക്തയുടെ മുന്നിൽ എത്തുകയും ചെയ്യുമ്പോൾ എങ്ങനെ ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയും.അഴിമതിക്കെതിരെ പോരാടുന്നവർ എവിടെ..? അഴിമതിക്കെതിരെ പൊരുതുന്ന സാമൂഹ്യ സാംസ്ക്കാരിക നായകർ എവിടെ..ചിലരൊക്കെ പുലർത്തുന്ന മൗനം ഭയപെടുത്തുകയാണ്.അഴിമതിക്ക് കുടപിടിക്കുന്ന അഴിമതിക്കാരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന പിണറായി ഭരണത്തിനെതിരെ പ്രതിഷേധം ഉയരുക തന്നെവേണം.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…