K Radhakrishnan to resign as minister today; The post of MLA will also vacate
തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും രാധാകൃഷ്ണന്‍ ഇന്ന് നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്നാണ് രാധാകൃഷ്ണന്‍ രാജിവെക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്. രാധാകൃഷ്ണന്‍ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുത്തേക്കും. മാനന്തവാടി എംഎല്‍എയും പട്ടികവര്‍ഗ വിഭാഗം നേതാവുമായ ഒ ആര്‍ കേളുവിന്റെ പേരിനാണ് മുന്‍ഗണനയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…