Kerala

കല്ലിടല്‍ സാങ്കേതികം മാത്രമെന്ന സർക്കാരിന്റെ വാദങ്ങൾ പൊളിയുന്നു! നടപടി ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് തെളിയിച്ച്‌ രേഖകള്‍

തിരുവനന്തപുരം: സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ സിൽവർലൈൻ പദ്ധതിക്കായി സർക്കർ ഭൂമി ഏറ്റെടുക്കൂ എന്ന സർക്കാർ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള
തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ വിശാദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങള്‍ അടക്കം മുറിച്ച്‌ അടയാളങ്ങള്‍ നല്‍കിയുള്ള സര്‍വ്വേയെക്കുറിച്ച്‌ വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തില്‍ സര്‍വ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

കെ റെയില്‍ സമരം ശക്തമാകുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവര്‍ത്തിക്കുന്നത് സര്‍വ്വെ ഭൂമി ഏറ്റെടുക്കില്ലെന്നു തന്നെയാണ്. എന്നാല്‍ 2021 ഒക്ടോബര്‍ 8ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ കൃത്യമായി പറയുന്നത് തിരുവനന്തപുരം കാസര്‍ക്കോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളില്‍ നിന്നും സ്ഥലമെടുപ്പിന്റെ ഭാഗമായി പട്ടിക തിരിച്ച്‌ ഭൂമിയില്‍ സര്‍വ്വെ നടത്തണമെന്നാണ്.

സര്‍വ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കില്‍ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങള്‍ ഇടണമെന്നും നിര്‍ദ്ദേശിക്കുന്നു. 61 ലെ സര്‍വ്വെസ് ആന്റ് ബൗണ്ടറി ആക്‌ട് പ്രകാരമാണ് വിജ്ഞാപനം. ഭൂമി ഏറ്റെടുക്കാന്‍ തന്നെയെന്നാണ് വിജ്ഞാപനമെന്നാണ് ഒറ്റ നോട്ടത്തില്‍ വിജ്ഞാപനം കാണിച്ചുതരുന്നത്.

അതേ സമയം, സര്‍ക്കാര്‍ പ്രതിരോധം റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തരവിന്റെ അവസാന ഭാഗത്ത് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയില്‍വെ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്ക് ശേഷം മാത്രമെന്നാണ്. പക്ഷെ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം.

മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രേമ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങൂ എന്ന് പറഞ്ഞുള്ള സര്‍ക്കാര്‍ പിടിവള്ളിയാക്കുുന്ന ഉത്തരവില്‍ തന്നെ ഭൂമി ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറെയും 11 സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരെയും നിയമിക്കുന്നുമുണ്ട്.

അതായത് സര്‍വ്വെയെ കുറിച്ചുള്ള വിജ്ഞാപനും ഉത്തരവും ആശയക്കുഴപ്പം രൂക്ഷമാക്കുന്നു. കല്ലിടലിന്റെ ഉത്തരവാദിത്തത്തിലും ബഫര്‍സോണിലുമെന്നെ പോലെ ഭൂമി ഏറ്റെടുക്കലിലും ഉള്ളത് ദുരൂഹതയാണ്. കല്ലിട്ട് സര്‍വ്വെ നടക്കുന്ന ഭൂമി നാളെ ഏറ്റെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമായ ഉറപ്പ് ആര്‍ക്കുമില്ല.

Anandhu Ajitha

Recent Posts

ധാക്കയിൽ ബോംബ് സ്ഫോടനം!! ഫ്ലൈഓവറിൽ നിന്ന് സ്ഫോടകവസ്തു എറിഞ്ഞു, ഒരാൾ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…

5 hours ago

കെ – ആധാർ ?? നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് കൊണ്ടുവരാൻ കേരളം! പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…

6 hours ago

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…

7 hours ago

പക്ഷിപ്പനി ! രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കും ; ക്രിസ്തുമസ് വിപണി സജീവമായിരിക്കെ പ്രതീക്ഷകൾ അസ്തമിച്ച് കർഷകർ ; രോഗബാധ എത്തിയത് ദേശാടന പക്ഷികളിലൂടെയെന്ന് നിഗമനം

ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…

7 hours ago

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…

7 hours ago

വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവം !ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി ; ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…

8 hours ago