Sunday, May 19, 2024
spot_img

‘സുരക്ഷ വിട്ട് ഒരു കളിയുമില്ല; വാഹനങ്ങളിൽ ആറ് എയർബാഗ് നിർബന്ധം; കരട് വിജ്ഞാപനം അംഗീകരിച്ച് കേന്ദ്രസർക്കാർ

ദില്ലി: രാജ്യത്ത് കാറുകളിൽ കൂടുതൽ എയർബാഗുകൾ നിർബന്ധമാക്കി കേന്ദ്ര ഗതാഗതമന്ത്രി (Nitin Gadkari) നിതിൻ ഗഡ്ഗരി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. എട്ട് യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി.

കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാനാണ് എട്ടു യാത്രക്കാർക്കുവരെ സഞ്ചരിക്കാവുന്ന വാഹനങ്ങളിൽ നാല് അധിക എയർബാഗുകൾകൂടി നിർബന്ധമാക്കിയതെന്ന് ഗതാഗതമന്ത്രി നിതിൻ ട്വീറ്റ് ചെയ്തു. ഡ്രൈവർമാർക്ക് എയർബാഗ് 2019 ജൂലായ് ഒന്നുമുതൽ നിർബന്ധമാക്കിയിരുന്നു. മുൻനിരയിലെ സഹയാത്രികന് എയർബാഗ് ഇക്കൊല്ലം ജനുവരി ഒന്നുമുതലും നിർബന്ധമാക്കിയിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ കാറുകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച നിർണായക നീക്കമാണിതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles