കോട്ടയം: സാങ്കേതിക-സാമ്പത്തിക സാധ്യത എത്രത്തോളമെന്ന് വിലയിരുത്തിയ ശേഷമേ സില്‍വര്‍ലൈനിന് അനുമതി പരിഗണിക്കൂവെന്ന് വ്യക്തമാക്കി റെയില്‍വേ ബോര്‍ഡ്. പൂര്‍ണ സാങ്കേതിക വിവരങ്ങള്‍ വിശദപദ്ധതിരേഖയില്‍ ഇല്ലെന്നും റെയില്‍വേ ബോര്‍ഡ് ആവര്‍ത്തിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതി അനുബന്ധിച്ചുള്ള അലൈന്മെന്റ് പ്ലാന്‍, വേണ്ടിവരുന്ന റെയില്‍വേ-സ്വകാര്യഭൂമികളുടെ അളവ്, നിലവിലെ റെയില്‍വേ പാതകളില്വരുന്ന ക്രോസിങ് വിവരങ്ങള്‍ എന്നിവ നല്കാന് കെ-റെയിലിനോട് നിര്‍ദേശിച്ചെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവരാവകാശപ്രകാരം നല്കിയ മറുപടികളിലാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
ഈ പദ്ധതിയിൽ റെയില്‍വേയ്ക്ക് വരാവുന്ന നഷ്ടം പഠിക്കാനും, സാധ്യത എത്രത്തോളമുണ്ടെന്ന് അറിയിക്കാനും റെയില്‍വേ ഉദ്യോഗസ്ഥരോട് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനുശേഷം സാമ്പത്തികച്ചെലവ് അടക്കമുള്ളവ നോക്കും. കൂടാതെ 1000 കോടിക്കുമേലേ ചെലവുവരുന്ന പദ്ധതിയായതിനാല്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതിയും വേണ്ടിവരും. പാതയ്ക്ക് സമീപം 2,500 ഏക്കറോളം ഭൂമിയില്‍ വികസനപദ്ധതികള്‍ കൊണ്ടുവരാന്‍ കെ-റെയില്‍ അനുമതി തേടിയിട്ടില്ല. പദ്ധതിക്ക് അനുമതി കിട്ടിയാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാകൂവെന്ന് പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
എന്നാൽ പലസ്ഥലത്തും നിലവിലെ ലൈനുകളും സ്റ്റേഷനുകളും സ്ഥാനമാറ്റം വരുന്ന നിലയിലാണ് വിശദപദ്ധതിരേഖയില്‍ അടയാളപ്പെടുത്തിരിക്കുന്നത്. പാളം ഉറപ്പിക്കാനുള്ള കോണ്‍ക്രീറ്റ് തിട്ട ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍, ലക്ഷം കോടിക്ക് മേലേയ്ക്ക് ചെലവ് പോകാമെന്ന നീതി ആയോഗിന്റെ വിലയിരുത്തല്‍ എന്നിവയെല്ലാം ബോര്‍ഡും സൂചിപ്പിക്കുന്നുണ്ട്. അതേസമയം വിശദപദ്ധതിരേഖയില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കെ-റെയില്‍ എം.ഡി. വി.അജിത്ത് കുമാര്‍ പറഞ്ഞു. പദ്ധതിക്കുവേണ്ടി ബോര്‍ഡ് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കുമെന്നും ഭൂമിയുടെ വിവരങ്ങളാണ് ബോര്‍ഡ് ആവശ്യപ്പെട്ടതെന്നും അത് വിവിധ സര്‍വേകളും പഠനങ്ങളും നടത്തിയശേഷം സമര്‍പ്പിക്കുമെന്നും അജിത്ത് പറഞ്ഞു.
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…