surendran
കോഴിക്കോട്∙ കൊട്ടിഘോഷിച്ച് കോടികൾ ചെലവഴിച്ച് രണ്ട് തവണ നടത്തിയ ലോക കേരളസഭ കൊണ്ട് കേരളീയ സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനും ഇരുട്ടിൽ തപ്പുകയാണ്.
കോവിഡും യുക്രെയ്ൻ യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തെന്നാണ് സ്പീക്കർ പറയുന്നത്. ഇതെല്ലാം കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും ചില ഉദാരമതികളും ചെയ്തതാണ്. ഇതിൽ ലോക കേരളസഭയ്ക്ക് ഒരു പങ്കുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ട് തവണ ആർഭാടമായി നടന്ന ലോക കേരളാ സഭ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. അല്ലെങ്കിൽ കൃത്യമായി കണക്ക് വെച്ച് മുഖ്യമന്ത്രി മറുപടി പറയണം. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാർ അനവസരത്തിൽ കോടികൾ ധൂർത്തടിക്കുകയാണ്. അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ള ലോക കേരള സഭ ലോകത്തുള്ള മുഴുവൻ മലയാളികൾക്കും നാണക്കേടാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…
ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…