Kerala

ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ കെ സുരേന്ദ്രൻ മറ്റു മതസ്ഥരുടെയും കണ്ണിലുണ്ണി ;സുരേന്ദ്രന്റെ വിജയത്തിനായി അയ്യപ്പന്‌ ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം

പെരുനാട് :ജാതിമതചിന്തകൾക്കതീതമായി നിലകൊള്ളുന്ന അയ്യപ്പസ്വാമിയുടെ ആചാരസംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയത്തിനായി റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം. വടശേരിക്കര സ്വദേശി ജോസഫ് താന്നിക്കല്‍ ഇടിക്കുളയാണ് സുരേന്ദ്രന്റെ വിജയത്തിനായി നെയ്യഭിഷേകം വഴിപാടായി നടത്തിയത്.

ഏത് മത വിശ്വാസിക്കും അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടുവാന്‍ കെ സുരേന്ദ്രന്റെ വിജയം അനിവാര്യമാണന്നും , ഈശ്വരവിശ്വാസികളായവര്‍ക്കും അയ്യപ്പ വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ ത്യാഗങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്കും മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളുടെ വിലയും തീഷ്ണതയും മനസിലാക്കുവാന്‍ കഴിയൂ എന്നുമാണ് ജോസഫ് ഇടിക്കുളയുടെ അഭിപ്രായം.

ക്രൈസ്തവ വിശ്വാസ പ്രകാരം താന്‍ സുരേന്ദ്രന്റ വിജയത്തിനായി പള്ളികളിൽ നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കൊപ്പമാണ് അയ്യപ്പന് നെയ്യഭിഷേകവും നടത്തിയത്. ശബരിമല ദര്‍ശനം നടത്തിയിട്ടുള്ള ജോസഫ് ഇടിക്കുള ഇപ്പോള്‍ ശബരിമല നടയടച്ചിരിക്കുന്നതിനാലാണ് ശബരിമലയുമായി ഏറെ ബന്ധമുള്ള, ശബരിമല അയ്യപ്പന്റെ തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം തന്നെ നെയ്യഭിഷേകവഴിപാടിനായി തെരഞ്ഞെടുത്തത്. പ്രവാസിയായ ജോസ്ഥ് ഇടിക്കുള ഇപ്പോൾ ലീവിന് നാട്ടിൽ വന്നതാണ് .ഇവിടെയുള്ള ദിവസങ്ങളത്രയും കെ സുരേന്ദ്രന്റെ വിജയത്തിനായുള്ള പ്രചരണത്തിനായി മാറ്റി വച്ചിരിക്കുകയാണ്.

സനോജ് നായർ

Recent Posts

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

11 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

15 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

49 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

1 hour ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

2 hours ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

2 hours ago