വിഖ്യാത തമിഴ് സിനിമാ സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. രാവിലെ 10 മണി മുതല്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് ശവസംസ്കാര ചടങ്ങുകള്‍ നടക്കും.
ജോസഫ് അലക്സാണ്ടർ എന്ന മഹേന്ദ്രൻ ആദ്യം തിരക്കഥാകൃത്തായിട്ടാണ് തമിഴ് സിനിമയിൽ എത്തുന്നത്. ‘നടികർ തിലകം’ ശിവാജി ഗണേശന്റെ ‘തങ്കപ്പതക്കം’ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. ‘തെരി’, ‘നിമിര്‍’, ‘പേട്ട’ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മുള്ളും മലരും (1978) എന്നതാണ് ആദ്യ ചിത്രം. മഹേന്ദ്രന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം 1979ൽ പുറത്തിറങ്ങിയ “ഉതിരിപ്പൂക്കൾ ” എന്ന ചിത്രത്തമാണ്.
രാജയാണ് മഹേന്ദ്രന്റെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരുന്നത്. നെഞ്ചത്തെ കിള്ളാതെ (സുഹാസിനിയുടെ ആദ്യ ചിത്രം) മെട്ടി, ജാണി (രജനി, ശ്രീദേവി ), സാസനം (അരവിന്ദ് സ്വാമി). നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിന് ഏറ്റവും നല്ല പ്രാദേശിക ചിത്രമടക്കം മൂന്നുദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു തമിഴ് ചിത്രമായിരുന്നു” പൂട്ടാത പൂട്ടുക്കൾ (1980).
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…