General

രാഷ്ട്രപതിയെ അപമാനിക്കാൻ സർക്കാരിന് കൂട്ട് VD സതീശൻ; രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം സർക്കാർ അട്ടിമറിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് കൂട്ടുനില്‍ക്കുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംഭവം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ഗവര്‍ണറെ ആക്രമിക്കുകയാണ്. പിണറായി മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്റെ പരിചയാണ് സതീശന്‍ എന്ന് എല്ലാവര്‍ക്കും മനസിലായിരിക്കുന്നു.

എകെജി സെന്ററില്‍ നിന്നാണോ സതീശന് പ്രതിഫലം കിട്ടുന്നതെന്ന സംശയം ജനങ്ങള്‍ക്കുണ്ട്. ഏറ്റവും അപഹാസ്യമായ അവസ്ഥയാണ് പ്രതിപക്ഷത്തിന്റേത്. വൈര്യനിര്യാതന ബുദ്ധിയോടെ രാഷ്ട്രീയ എതിരാളികളോട് പെരുമാറുന്ന സിപിഎം സര്‍വ്വകലാശാലകളിലും അതേ രീതിയിലാണ് ഇടപെടുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രപതിയെ സർക്കാർ അപമാനിച്ചു എന്ന് രമേശ് ചെന്നിത്തല ഇന്നലെ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇന്ന് പത്രക്കാരെ കണ്ട VD സതീശൻ വിമർശനം ഏറെയും ഉന്നയിച്ചത് ഗവർണ്ണർക്കെതിരെയാണ്.

Kumar Samyogee

Recent Posts

ഒടുവിൽ ആശ്വാസ വാർത്ത ! തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈ​ദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…

17 minutes ago

ഹിമാചൽപ്രദേശിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം!! എട്ടു വയസ്സുകാരി വെന്തുമരിച്ചു; നിരവധിപ്പേരെ കാണാതായി

സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…

21 minutes ago

ബെംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം: മാനഭംഗശ്രമത്തിനിടെ 34 കാരിയെ കൊലപ്പെടുത്തിയത് അയൽവാസിയായ പതിനെട്ടുകാരൻ ! പ്രതിയെ കുടുങ്ങിയത് ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…

29 minutes ago

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ! ഇന്ന് വിവാഹം നടക്കാനിനിരിക്കെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…

2 hours ago

നിരാശയുടെ ദിനം !!! വിജയത്തിലെത്താതെ പിഎസ്എൽവി-സി 62 ദൗത്യം; 16 ഉപഗ്രഹങ്ങൾ നഷ്ടമായി

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…

3 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

23 hours ago