17-more-omicron-cases-freported-in-kerala
മുംബൈ: ഒമിക്രോൺ കാരണമുള്ള ഇന്ത്യയിലെ ആദ്യത്തെ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. പൂണൈ ചിഞ്ച്വാഡിലെ സ്ഥിരം താമസക്കാരനായ 52 കാരനാണ് ഡിസംബര്‍ 28 ന് പിംപ്രി യശ്വന്ത് റാവു ചവാന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഡിസംബര്‍ 12 നാണ് ഇദ്ദേഹം നൈജീരിയയില്‍ നിന്ന് വന്നത്. നൈജീരിയയില്‍ നിന്ന് വന്ന സമയത്ത് നടത്തിയ പരിശോധനകളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ചിഞ്ച്വാഡിലുള്ള വീട്ടിലേക്ക് വരികയായിരുന്നു.
എന്നാല്‍ ഡിസംബര്‍ 17 ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 13 വര്‍ഷമായി ഇദ്ദേഹം പ്രമേഹ ബാധിതനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഡിസംബര്‍ 30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നു വന്ന ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധന ഫലത്തിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പരിശോധന ഫലം പുറത്തു വരുന്നതിന് രണ്ട് ദിവസം മുമ്പ് ഇദ്ദേഹം മരണപ്പെട്ടിരുന്നു. അന്ന് തന്നെ ഭട്ട് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാരവും നടത്തി.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…