CRIME

ഉത്തരേന്ത്യയിൽ കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന വടക്കുനോക്കി കരച്ചിലുകാർ മലപ്പുറത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല; വേട്ടക്കാരന്റെ മതമാണോ പ്രശ്നം? സർക്കാരിനും ബുദ്ധിജീവികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മലപ്പുറം അരീക്കോട് കാവനൂരിൽ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനും ബുദ്ധിജീവികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .

തളർന്ന് കിടക്കുന്ന അമ്മയ്‌ക്ക് മുന്നിലിട്ട് മകളെ ക്രൂരമായി പീഡിപ്പിച്ചത്, കേരളത്തിൽ എന്തും നടക്കുമെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല സാംസ്ക്കാരിക ബുദ്ധിജീവികളും സ്ത്രീപക്ഷവാദികളും മലപ്പുറത്തേക്ക് തിരിഞ്ഞു നോക്കാത്തത് വേട്ടക്കാരൻ ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടത് കൊണ്ടാണോയെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു.

കേസിൽ അറസ്റ്റിലായ പ്രതി പുറത്തു വന്നാൽ ഇരയായ പെൺകുട്ടിയെയും സാക്ഷി പറഞ്ഞ അയൽക്കാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ക്രമസമാധാന തകർച്ചയ്‌ക്ക് അടിവരയിടുന്നതാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത നാടായി കേരളം മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

‘പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളാണ്. ഈ മകളെയാണ് രണ്ടു ദിവസം മുമ്പ് അർദ്ധരാത്രി വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയ പ്രതി ടി.വി. ഷിഹാബ് പീഡിപ്പിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് പിണറായിയുടെ പ്രസംഗത്തിൽ മാത്രമാണ്’- സുരേന്ദ്രൻ പറഞ്ഞു

സാംസ്ക്കാരിക ബുദ്ധിജീവികളും സ്ത്രീപക്ഷവാദികളും മലപ്പുറത്തേക്ക് തിരിഞ്ഞു നോക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും. ഉത്തരേന്ത്യയിൽ കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന വടക്കുനോക്കി കരച്ചിലുകാർ വേട്ടക്കാരൻ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടത് കൊണ്ടാണോ മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

അതേസമയം കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുൻപിൽവച്ച്‌ ടി വി ശിഹാബ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന പ്രതി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് ബലാത്സംഘത്തിനിരയാക്കിയത്. ഗുരുതരരോഗം ബാധിച്ച് കിടപ്പിൽ കഴിയുന്ന അമ്മയ്‌ക്ക് മുന്നിലിട്ട് ആണ് പ്രതി ക്രൂരപീഡനം നടത്തിയത്. എന്നാൽ തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് നിസ്സഹായായി കരയാൻ മാത്രമേ സാധിച്ചിരുന്നുള്ളു . പോലീസിൽ വിവരം അറിയിച്ചവരെ കൊലപ്പെടുത്തും എന്നും പ്രതി ഭീഷണി മുഴക്കിയിരുന്നു.

admin

Recent Posts

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

19 mins ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

21 mins ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

46 mins ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

1 hour ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

1 hour ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

1 hour ago