Kerala

‘ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാർ അഹന്ത കൈവെടിഞ്ഞു പ്രവർത്തിക്കണം’ആവശ്യമുന്നയിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കത്തതാണ് ബഫർ സോൺ പ്രതിസന്ധിക്ക് കാരണം. ഉപഗ്രഹ സർവെ നടത്തി ഭൂമിയുടെ അതിരുകൾ നിശ്ചയിക്കുന്നതിന് പകരം ജനങ്ങളുടെ അവസ്ഥ മനസിലാക്കി സർക്കാർ നേരിട്ടുള്ള സർവെ നടത്തി ഭൂമിയുടെ അതിരുകൾ നിശ്ചയിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സുപ്രീംകോടതിയിൽ നിന്ന് കേരളത്തിലെ കർഷകർക്ക് അനുകൂലമായ വിധി നേടിയെടുക്കേണ്ട സംസ്ഥാന സർക്കാർ അതിൽ വലിയ അലംഭാവമാണ് കാണിക്കുന്നത്. മലയോര കർഷകർക്കൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. പക്ഷെ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണം. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇന്ന് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുള്ളത്. അവരെ ശത്രുപക്ഷത്ത് നിർത്തുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. ജനവിരുദ്ധ നയങ്ങൾ പിണറായി സർക്കാർ പതിവാക്കുകയാണ്. സർക്കാരിന്റെ ജനദ്രോഹ സമീപനത്തിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

anaswara baburaj

Recent Posts

മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങള്‍| ഉദ്ധവ് താക്കറേ ബിജെപിയോട് അടുക്കുന്നു?

പൊതു തെരഞ്ഞെടുപ്പു ഫലം എത്തും മുമ്പേ മഹാരാഷ്ട്രയിലെ രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിലും നാടകീയത സമ്മാനിക്കുകയാണ്. ബിജെപി രാഷ്ടീയമായി ഒതുക്കിയ ശിവസേനാ…

2 hours ago

പാതാളം ബണ്ടു തുറക്കാത്തത് പെരിയാറിലെ ഒഴുക്കിനെ ബാധിച്ചു; ജലസേചന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സത്യവാങ്മൂലം

പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സത്യവാങ്മൂലം. പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലക്കെങ്കിലും…

2 hours ago

വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം ! നിയമലംഘനങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെയും നടപടി

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രമുഖ…

2 hours ago

കയ്യിലിരുന്ന സീറ്റുകൾ കുറഞ്ഞു ! വിട്ടുവീഴ്ചകൾ കൊണ്ട് പ്രയോജനം കിട്ടിയില്ലെന്ന് ഡി എം കെ | DMK

മന്ത്രിസ്ഥാനം മോഹിച്ച് കോൺഗ്രസിന്റെ പിന്നാലെ പോയ ഡി എം കെ യ്ക്ക് കിട്ടിയത് വൻ അമളി | CONGRESS #dmk…

3 hours ago

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക ; അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഏഷ്യയിലെ ഒന്നാമന്‍

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ…

3 hours ago

ബംഗാളില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ബംഗാളില്‍ മമതയെ വെല്ലുവിളിക്കുന്ന ബിജെപി എക്‌സിറ്റ് പോളുകളില്‍ ലീഡു നേടിയിരിക്കുന്നു. സീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ബംഗാളില്‍ ബിജെപി നേടുകയെന്ന്…

4 hours ago