politics

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം : പിന്നിൽ സിപിഎമ്മുകാർ ! വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണെന്ന് ഷാഫി പറമ്പിൽ എം പി

പാലക്കാട് : വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിന് പിന്നിൽ അടിമുടി സിപിഎമ്മുകാരാണെന്ന് ഷാഫി പറമ്പിൽ എം പി. എന്തുകൊണ്ടാണ് അവരെ പ്രതികളാക്കുന്നില്ല ? കോടതി ചെവിക്കു പിടിച്ചതു കൊണ്ടാണ് ഇത്രയെങ്കിലും പുറത്ത് വന്നത് എന്നും ഷാഫി പറമ്പിൽ പറഞ്ഞു. കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് ഇടത് സൈബർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെന്ന പോലീസ് കണ്ടെത്തലിലാണ് ഷാഫിയുടെ പ്രതികരണം.

വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യങ്ങൾ കോൺഗ്രസ് ചെയ്യില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്ത് കോൺഗ്രസിന് ജയിക്കേണ്ടതില്ലെന്നും ഇതിനും നല്ലത് തോൽക്കുന്നതാണെന്നും ഷാഫി പറമ്പിൽ പറയുന്നു. അതേസമയം, സിപിഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി തോന്നുന്നില്ലെന്നും പാർട്ടിക്ക് പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നുവെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

കൂടാതെ വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ സ്‌ക്രീൻ ഷോട്ട് പുറത്തിറക്കിയത്. വ്യാജമാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. ഒരോ ദിവസം കഴിയുന്തോറും ഇതിന് പിന്നിലുണ്ടായവരെ വ്യക്തമായികൊണ്ടിരിക്കുകയാണ്. സ്‌ക്രീൻഷോട്ടിൽ യുഡിഎഫിന് പങ്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നുവെന്നും സത്യം തെളിയുന്നതിൽ സന്തോഷമുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

B4 Admin

Recent Posts

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

1 hour ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

2 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

2 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

16 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

19 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

19 hours ago