തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും. സമൂഹമാദ്ധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും യോഗം ചർച്ച ചെയ്യും. പിന്നാലെ സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശ്ശേരിയിലേക്ക് തിരിക്കും. കളമശ്ശേരിയിൽ ചികിത്സയിൽ കഴിയുന്നവരെയടക്കം മുഖ്യമന്ത്രി സന്ദർശിക്കുമെന്നാണ് സൂചന.
അതേസമയം, കളമശ്ശേരി സ്ഫോടന കേസിൽ പിടികൂടിയ ഡൊമിനിക് മാർട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷമാകും മാർട്ടിന്റെ അറസ്റ്റ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കളമശ്ശേരി എ.ആർ. ക്യാംപിൽ വെച്ചാണ് ഡൊമിനിക് മാർട്ടിന്‍റെ ചോദ്യം ചെയ്യൽ നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന പോലീസ്, എൻഐഎ, എഎസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നുണ്ട്.
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…