India

മണിച്ചന്‍റെ ജയില്‍ മോചനം; പിഴ തുകയില്‍ ഇളവ് തേടി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രിംകോടതിയിലേക്ക്

ദില്ലി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ വീണ്ടും സുപ്രിംകോടതിയിലേക്ക്. മോചനത്തിന് 30 ലക്ഷം രൂപ കെട്ടി വെക്കണമെന്ന നിബന്ധന ഉത്തരവിൽ ഇളവ് തേടിയാണ് മണിച്ചന്‍റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്. മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന്‍ പുറത്തിറങ്ങാനായിട്ടില്ല. മോചനത്തിന് 30 ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാൻ സാധിക്കൂ .

മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മണിച്ചനെ മോചിപ്പിക്കാനുള്ള ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഒപ്പുവെച്ചു. കേസിലെ ഏഴാം പ്രതി മണിച്ചന് ജീവപര്യന്തം തടവും 30.45 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ജീവപര്യന്തം ശിക്ഷ കുറച്ചെങ്കിലും പിഴ ഒഴിവാക്കിയിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പിഴത്തുക കെട്ടിവച്ചാൽ മാത്രമേ വിട്ടയക്കാനാകൂവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ മണിച്ചന്‍റെ ജയിൽ മോചനം അനിശ്ചിതമായി വൈകുകയാണെന്ന് ആരോപിച്ച് മണിച്ചന്‍റെ ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി. കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചിരുന്നു.

admin

Recent Posts

3 ഇസ്രയേലി ബന്ദികളെ തടവിലിട്ടിരുന്നത് അൽ ജസീറ ലേഖകൻ്റെ വീട്ടിൽ !!! 3 പേരെയും ഇസ്രയേൽ സൈന്യം മോചിപ്പിച്ചു

അൽ ജസീറ ലേഖകന്റെ വീട്ടിൽ തടവിലാക്കിയിരുന്ന 3 ഇസ്രയേൽ ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം. സൈനിക നടപടിക്കിടെ ഹമാസിൻ്റെ തൊഴിൽ…

14 mins ago

യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ അടുത്ത മാസം നടത്താനിരുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരളാ സർവകലാശാല; രജിസ്ട്രാർക്ക് വൈസ് ചാൻസിലറുടെ നിർദേശം

അടുത്ത മാസം അഞ്ചിന് യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ നടത്താനിരുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല. ഇത് സംബന്ധിച്ച്…

24 mins ago

ആരാണ് പുതിയ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ! MOHAN CHARAN MAJHI

ഗോത്രമേഖലയിൽ ബിജെപി തരംഗമായി പടരുന്നു ! സവർണ്ണപ്പർട്ടിയെന്ന ആരോപണം പൊളിച്ചടുക്കി വൻമുന്നേറ്റം I EDIT OR REAL

32 mins ago

ബിജെപിക്കെതിരെ ഫെലോഷിപ്പ് നല്‍കി വിലക്കെടുത്തു

തെരഞ്ഞെടുപ്പിൽ അട്ടിമറി, കേരളത്തിൽ 15 മാദ്ധ്യമ പ്രവർത്തകർ പണം വാങ്ങി ; ഞെട്ടിക്കുന്ന റിപ്പോർട്ട്

1 hour ago

ഏകീകൃത സിവിൽ കോഡ് സർക്കാരിന്റെ അജണ്ട തന്നെയെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി I UNIFORM CIVIL CODE

സീറ്റ് കുറഞ്ഞെങ്കിലും മൂന്നാം നരേന്ദ്രമോദി സർക്കാർ ദുർബലരല്ല ! ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം പാലിക്കും I ARJUNRAM MEGHWAL

1 hour ago

സിപിഐ ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൂടുതൽ പാർട്ടികൾ I SREYAMS KUMAR

രാജി ചോദിച്ച് ആരും വരേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷ കക്ഷികളോട് മാത്രമുള്ളതല്ല ! ചില ഘടക കക്ഷികളോടെയും കൂടിയുള്ളതല്ല I…

1 hour ago