ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ മദ്ധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് കമൽനാഥിന് അഭിവാദ്യമർപ്പിച്ച് ബാനർ. മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കമൽനാഥിന് അഭിനന്ദനങ്ങൾ അറിയിച്ചായിരുന്നു ബാനർ. ഭോപ്പാലിലെ കോൺഗ്രസ് ഓഫീസിന് പുറത്താണ് ബാനർ പ്രത്യക്ഷപ്പെട്ടത്.
സമൂഹ മാദ്ധ്യമമായ എക്സിലും കമൽനാഥിനെ അഭിനന്ദിച്ച് പോസ്റ്റുകൾ വന്നിരുന്നു. എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ, സുതാര്യമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ്ങിൻ്റെ ട്വീറ്റ്.
അതേസമയം, ബാനറിനെ കുറിച്ചുള്ള ചോദ്യത്തിന് ദ്വിഗ്‍വിജയ് സിങ് മറുപടി പറയാൻ തയാറായില്ല. അത് വെച്ചവരോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ബി.ജെ.പി മദ്ധ്യപ്രദേശിൽ വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 163 ലേറെ സീറ്റുകളിലാണ് മദ്ധ്യപ്രദേശിൽ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസിൻ്റെ മുന്നേറ്റം 65 സീറ്റുകളിലൊതുങ്ങി. 230 സീറ്റുകളിലേക്കാണ് ഇലക്ഷൻ നടക്കുന്നത്. എക്സിറ്റ് പോളുകളിൽ ചിലത് കോൺഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നു. കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…