ഭോപ്പാൽ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കമൽ നാഥിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. കമൽനാഥ് നടത്തിയ “ഐറ്റം ” പരാമർശത്തിനെതിരെയായിരുന്നു താക്കീത് നൽകിയത്. മേലിൽ അത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കമ്മീഷൻ കമൽനാഥിനോട് നിർദ്ദേശിച്ചു.
മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വനിത സ്ഥാനാർത്ഥിയെ കമൽനാഥ് ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിൽ കമൽനാഥിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കമ്മീഷന്റെ നിർദ്ദേശം.
ദാബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാർഥി ഇമാർതി ദേവിക്കെതിരെ കമൽ നാഥ് മോശം പരാമർശം നടത്തിയത്. ബിജെപി സ്ഥാനാർത്ഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാൻ മടിക്കുന്നത്. എന്നെക്കാൾ കൂടുതലായി നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവര്’ ഇതായിരുന്നു കമൽ നാഥിന്റെ പരാമർശം.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…