Kamal said that neither Oscar nor Golden Globe is an award; Social media asked to take a kilo of grapes
ഓസ്‌കര്‍ വേദിയില്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം തലയെടുപ്പോടെ നിൽക്കുകയാണ് ഇന്ത്യ. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. എം.എം കീരവാണിയാണ് നാട്ടു നാട്ടു ഗാനത്തിന് സംഗീതം ഒരുക്കിയത്. കീരവാണിക്ക് ഗോൾഡൻ ഗ്ലോബ് ലഭിച്ചപ്പോൾ ഡയറക്ടർ കമൽ പറഞ്ഞ ഒരു പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത്.
കീരവാണിയുടെ നേട്ടത്തെ കുറിച്ച് അന്ന് ഡയറക്ടർ കമലിനോട് ചോദിച്ചപ്പോൾ വിചിത്ര പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയത്. ആർ ആർ ആറിലുള്ളത് ഹിന്ദുത്വ അജണ്ടയാണെന്നായിരുന്നു കമലിന്റെ പ്രതികരണം. ഓസ്കറും ഗോൾഡൻ ഗ്ലോബുമൊന്നും മഹത്തായ പുരസ്കാരങ്ങളല്ലെന്നും കമൽ പറഞ്ഞിരുന്നു.
കമലിന്റെ അഭിപ്രായത്തിനെതിരെ ട്രോളുകളാണ് നിറയുന്നത്. ഒരു കിലോ കിട്ടാത്ത മുന്തിരി എടുക്കട്ടേ? എന്നാണ് പലരുടെയും ചോദ്യം. എ.ആർ റഹ്മാൻ രണ്ടുതവണ ഓസ്കാർ കിട്ടിയപ്പോൾ അഭിമാനംകൊണ്ടവരാണ് നമ്മൾ. അവിടെ ഒരു മതവും നമ്മൾ കണ്ടില്ല എന്നും മറ്റൊരാൾ കമന്റ് ചെയ്തു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…