Monday, May 6, 2024
spot_img

ഓസ്കാറും ഗോൾഡൻ ഗ്ലോബുമൊന്നും ഒരു പുരസ്കാരമല്ലെന്ന് കമൽ; ഒരു കിലോ കിട്ടാത്ത മുന്തിരി എടുക്കട്ടെയെന്ന് സോഷ്യൽ മീഡിയ

ഓസ്‌കര്‍ വേദിയില്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം തലയെടുപ്പോടെ നിൽക്കുകയാണ് ഇന്ത്യ. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. എം.എം കീരവാണിയാണ് നാട്ടു നാട്ടു ഗാനത്തിന് സംഗീതം ഒരുക്കിയത്. കീരവാണിക്ക് ഗോൾഡൻ ഗ്ലോബ് ലഭിച്ചപ്പോൾ ഡയറക്ടർ കമൽ പറഞ്ഞ ഒരു പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത്.

കീരവാണിയുടെ നേട്ടത്തെ കുറിച്ച് അന്ന് ഡയറക്ടർ കമലിനോട് ചോദിച്ചപ്പോൾ വിചിത്ര പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയത്. ആർ ആർ ആറിലുള്ളത് ഹിന്ദുത്വ അജണ്ടയാണെന്നായിരുന്നു കമലിന്റെ പ്രതികരണം. ഓസ്കറും ഗോൾഡൻ ഗ്ലോബുമൊന്നും മഹത്തായ പുരസ്കാരങ്ങളല്ലെന്നും കമൽ പറഞ്ഞിരുന്നു.

കമലിന്റെ അഭിപ്രായത്തിനെതിരെ ട്രോളുകളാണ് നിറയുന്നത്. ഒരു കിലോ കിട്ടാത്ത മുന്തിരി എടുക്കട്ടേ? എന്നാണ് പലരുടെയും ചോദ്യം. എ.ആർ റഹ്മാൻ രണ്ടുതവണ ഓസ്കാർ കിട്ടിയപ്പോൾ അഭിമാനംകൊണ്ടവരാണ് നമ്മൾ. അവിടെ ഒരു മതവും നമ്മൾ കണ്ടില്ല എന്നും മറ്റൊരാൾ കമന്റ് ചെയ്തു.

Related Articles

Latest Articles