India

മഹർഷി ചരക് ശപഥിനെതിരെ വാദിക്കുന്നവർക്ക് അറിയാമോ, യഥാർത്ഥത്തിൽ ചരക മഹർഷി ആരാണെന്ന്? വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് ചുട്ട മറുപടിയുമായി അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദില്ലി: ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ’ മാറ്റി പകരം ചരക മഹർഷിയുടെ പേരിലുള്ള പ്രതിജ്ഞ (മഹർഷി ചരക് ശപഥ്) (Charak Shapath) ഉൾപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ ഈയിടയ്ക്കാണ് തീരുമാനിച്ചത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ പഠനത്തിന്റെ ആദ്യ ദിവസം ചൊല്ലുന്നതാണ് ഈ പ്രതിജ്ഞ. എന്നാൽ ഇതാ മറ്റെല്ലാ വിഷയങ്ങളെപ്പോലെയും ഇതിനെതിരെയും ചിലർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

അതിനാൽ തന്നെ ആയുർവേദ ആചാര്യനായ ചരകനെ കുറിച്ച് നാം പൂർണ്ണമായി അറിയേണ്ടതുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കമൽജിത്ത് കമലാസനൻ എന്ന ഒരു അഭിഭാഷകൻ പങ്കുവച്ച ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

അഭിഭാഷകന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഹിപ്പോക്രാറ്റിക് ഓത്തിനു പകരം ചരക ശപഥ്‌ കൊണ്ടുവരാൻ കേന്ദ്രം നീക്കം നടത്തുകയാണല്ലോ . എന്നത്തേയും പോലെ ചില കോണുകളിൽ നിന്നും വിവാദങ്ങളും കുത്തിത്തിരുപ്പുകളും ഉയർന്നിട്ടുണ്ട് . അതിനാൽ തന്നെ ആയുർവേദ ആചാര്യനായ ചരകനെ കുറിച്ച് നാം അറിയേണ്ടത് .

ചരകൻ:

ഏറ്റവും പഴക്കമേറിയതു എന്നു വിശ്വസിക്കപ്പെടുന്ന ആയുർവേദ ഗ്രന്ഥമായ ചരക സംഹിതയുടെ രചയിതാവായ ഇദ്ദേഹത്തിന്റെ ജീവിത കാലത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല . യജുർവേദത്തിൽ പരാമർശിക്കപ്പെടുന്നതിനാൽ വേദ കാലത്തോ അതിനു മുൻപോ ആകും ചരകന്റെ ജീവിതകാലം .

ചരകനാൽ പരിഷ്കരിക്കപ്പെട്ട അഗ്നിവേശ സംഹിതയാണ് ചരക സംഹിത ആയി മാറിയത് എന്നു വാദങ്ങൾ ഉണ്ട് . പിൽക്കാലത്തു ദൃഢബലൻ ആണ് ചരക സംഹിതയ്ക്കു ഇന്നത്തെ പൂർണ്ണ രൂപം നൽകിയത് .

ഭൂമിയിൽ അവതാരമെടുത്ത അനന്ത ഭഗവാൻ ആണ് ചരകൻ എന്നും വിശ്വസിക്കുന്നുണ്ട് .ബൗദ്ധ സ്വാധീനം തരിമ്പും ചരകത്തിൽ ഇല്ലാത്തതിനാൽ ബുദ്ധന്റെ കാലത്തിനു മുൻപായിരുന്നു ചരകന്റെ ജീവിതകാലം എന്നത് ഉറപ്പാണ് .

ചരക സംഹിത :

കായ ചികിത്സയ്ക്കാണ് ചരകത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത് . പ്രപഞ്ചവും മനുഷ്യനും പോലെ ആഹാരപദാർത്ഥങ്ങളും ഔഷധങ്ങളും പഞ്ചഭൂത നിർമ്മിതം ആണെന്നാണ് ചരകൻ അഭിപ്രായപ്പെട്ടിട്ടുള്ളത് . പൈതഗോറിയൻ സിദ്ധാന്തത്തെ പിൻതുടർന്നു ചതുർഭൂത നിർമ്മിതം ആണ് മനുഷ്യ ശരീരം എന്നാണ് ഹിപ്പോക്രേറ്റസ് പറഞ്ഞിട്ടുള്ളത് ( ആകാശം ഇല്ല ).

എട്ട് സ്ഥാനങ്ങളും , നൂറ്റി ഇരുപത് അദ്ധ്യായങ്ങളും ഉള്ള ചരക സംഹിതയിൽ രസായന ചികിത്സയിൽ തുടങ്ങി മൃഗങ്ങൾക്കു ഉള്ള ചികിത്സ വരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് .

രോഗങ്ങളെ അകറ്റി നിർത്തുവാൻ , ആഹാരം എപ്രകാരം ആയിരിക്കണം എന്നു ചരകൻ സംഹിതയിൽ കൃത്യമായി വിവരിക്കുമ്പോൾ , ” let food be thy medicine , and let thy medicine be food .” എന്നു തന്നെയാണ് നൂറ്റാണ്ടുകൾക്ക് ശേഷം ഹിപ്പോക്രേറ്റസ് പറഞ്ഞത് .

എല്ലാ രോഗങ്ങൾക്കും പ്രകൃതിദത്ത കാരണങ്ങൾ ഉണ്ടെന്നു പറഞ്ഞ ഹിപ്പോക്രേറ്റസ് , അന്ധവിശ്വാസങ്ങളുടെ കണ്ണിലൂടെ രോഗങ്ങളെ കണ്ടിരുന്ന ഗ്രീക്കുകാരെ അതിൽ നിന്നും മോചിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചപ്പോൾ , പ്രബുദ്ധരായിരുന്ന അന്നത്തെ ഇന്ത്യൻ ജനതയ്ക്കു കുറച്ചു കൂടി മെച്ചപ്പെട്ട ചികിത്സ രീതികൾ പറഞ്ഞു കൊടുക്കുക എന്നതിൽ ഉപരി ബോധവൽക്കരണ ക്‌ളാസ്സുകൾ നടത്തേണ്ട ആവശ്യം ചരകന് ഇല്ലായിരുന്നു .

പ്രാചീന അറേബ്യായിലും , റോമാ സാമ്രാജ്യത്തിലും ഒക്കെ പ്രചരിച്ചിരുന്ന ചരകന്റെ ചികിത്സാ രീതികളെ കുറിച്ച് ഇന്നും പാശ്ചാത്യ രാജ്യങ്ങളിൽ ഗഹനമായ പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട് . പക്ഷെ അഷ്ടാംഗഹൃദയ രചനയ്ക്ക് ആധാരമായ ചരക സംഹിതയും , ചരകനും എന്നൊക്കെ കേൾക്കുമ്പോൾ ഇന്ത്യൻ ലിബറലുകൾക്ക് പുച്ഛമാണ് .

അല്ലെങ്കിൽ തന്നെ വീട്ടിൽ വജ്രം വെച്ചിട്ട് , അപ്പുറത്തവന്റെ കയ്യിലെ ചില്ലു കഷണം കണ്ടു കണ്ണ് തള്ളാൻ തക്ക രീതിയിൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട വിഡ്ഢികളുടെ നാടാണല്ലോ ആധുനിക ഭാരതം .

ഹിപ്പോക്രേറ്റിക് ഓത്ത് ഗ്രീക്കുകാർ എടുക്കട്ടെ .. ഭാരതീയർ ചകര ശപഥും .????????

B4 Admin

Share
Published by
B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

6 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

6 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

7 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

14 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

15 hours ago