railway-cancels-more-trains
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പാളം തെറ്റിയ ട്രെയിൻ നീക്കാൻ ശ്രമം തുടരുന്നു. ചരക്ക് തീവണ്ടിയെ (Goods Train) പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റിയത്.ചാലക്കുടിക്കും ഒല്ലൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം നിലവിൽ ഒറ്റവരിയിലാണ്. തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതോടെ ഇരുവരി ഗതാഗതം പുന:സ്ഥാപിക്കും
അതേസമയം ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് വിവരം. രാത്രി മുഴുവൻ തീവണ്ടി പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പാളം തെറ്റിയ നാല് ബോഗികൾ പാളത്തിൽ നിന്നും നീക്കിയിട്ടുണ്ട്. എൻജിൻ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് ഒൻപത് തീവണ്ടികൾ പൂർണമായും, ആറ് തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്(List Of Train Services Cancelled).
തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്‌സ്പ്രസ്, ഷൊർണൂർ- എറണാകുളം മെമു, കോട്ടയം – നിലമ്പൂർ എക്‌സ്പ്രസ്, എറണാകുളം-പാലക്കാട് മെമു, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്, ഗുരുവായൂർ- എറണാകുളം എക്‌സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എന്നിവയാണ് റദ്ദാക്കിയത്. രണ്ട് തീവണ്ടികൾ വൈകിയോടുന്നുണ്ട്. തിരുവനന്തപുരം- നിസാമുദ്ദീൻ എക്‌സ്പ്രസ്, തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്. അതേസമയം തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…