Kerala

ഇഡി പിടിമുറുക്കുന്നു ! കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് !എൻ ഭാസുരാംഗന്റെ മകൻ അഖിൽ ജിത്ത് കസ്റ്റഡയിൽ

തിരുവനന്തപുരം : കണ്ടല സഹകരണബാങ്ക് ക്രമക്കേടിൽ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന്‍റെ മകൻ അഖിൽ ജിത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൻ നിക്ഷേപങ്ങളിലെ രേഖകളിൽ സംശയം തോന്നിയ ഇഡി കണ്ടല ബാങ്കിലെയും ഭാസുരാംഗന്റെ വീട്ടിലെയും പരിശോധന പൂർത്തിയാക്കിയ ശേഷമാണ് നടപടി.

ഇന്നലെ പുലർച്ച അഞ്ചര മണി മുതൽ ആരംഭിച്ച ഇഡി റെയ്ഡ് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് മാത്രമാണ് പൂര്‍ത്തിയായയത്. മാറനല്ലെൂരിലെ വീട്ടിൽ വെച്ചുള്ള ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഭാസുരാംഗനെ ഇന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗൻ ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്. രാവിലെയാണ് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഭാസുരാംഗനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും നിരീക്ഷണത്തിനാണ് നിർദ്ദേശം.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെ ഭരണ സമിതി രാജിവെച്ചതിനെത്തുടർന്ന് നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്‌തതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ബാങ്കിൽ കമ്പ്യൂട്ടർവൽക്കരണം സഹകരണ രജിസ്‌ട്രാറുടെ നിർദ്ദേശപ്രകാരമായിരുന്നില്ലെന്നും വിവരം ലഭിച്ചു.

ബാങ്കിന്റെ ലാഭനഷ്‌ടക്കണക്കുകളോ ബാക്കിപത്രമോ ലഭിച്ചിരുന്നില്ല. ഒരു പ്രമാണംവച്ച് നിരവധി വായ്‌പ്പകൾ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. 14 സെന്റ് വസ്‌തുവിന്റെ ആധാരം ഉപയോഗിച്ച് പലതവണയായി 3.20 കോടി രൂപ എട്ട് വർഷത്തിനിടെ ഭാസുരാംഗൻ വായ്‌പയെടുത്തു. കൂടാതെ എട്ട് തവണയായി ഒരുകോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരിൽ വായ്പയെടുത്തുവെന്നും കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്.

Anandhu Ajitha

Recent Posts

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

17 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

29 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

36 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

1 hour ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

1 hour ago