India

‘സമരക്കാർ അസഭ്യം പറഞ്ഞു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; നടി കങ്കണയുടെ കാര്‍ വളഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

പഞ്ചാബ്: നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞ് കര്‍ഷകര്‍. പഞ്ചാബിലെ കിർതാപുർ സാഹിബിലാണ് ഇന്ന് സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച വൈകിട്ട് പഞ്ചാബിലെ കിറാത്പുര്‍ സാഹിബില്‍ വച്ചാണ് കൊടികളും മുദ്രാവാക്യം വിളികളുമായി എത്തിയ കര്‍ഷകര്‍ നടിയുടെ കാര്‍ തടഞ്ഞത്. നിരവധി കര്‍ഷകരാണ് നടിയുടെ വാഹനം വളഞ്ഞ് പ്രതിഷേധിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനെ നടി വിമര്‍ശിച്ചിരുന്നു. ഇതില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ നടപടി. കര്‍ഷകര്‍ കാറ് തടഞ്ഞ് പ്രതിഷേധിക്കുന്ന വീഡിയോ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഇവിടെ കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ എന്നെ വളഞ്ഞിരിക്കുന്നു. അവര്‍ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.’ വിഡിയോ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.

Anandhu Ajitha

Recent Posts

ചൈനീസ് അക്കാദമിയുടെ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാർ നാവിക താവളത്തിനടുത്ത് ! വൻ ആശങ്ക

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…

46 minutes ago

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

1 hour ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

2 hours ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

2 hours ago

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

3 hours ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

3 hours ago