kannada-actor-kalatapasvi-rajesh-passes-away
ബെംഗളൂരു: പ്രശസ്‌ത കന്നഡ നടന്‍ കലാതപസ്വി രാജേഷ് അന്തരിച്ചു. 89 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിനാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെയോടെ ആരോഗ്യനില മോശമാവുകയും മരിക്കുകയുമായിരുന്നു.
നടനും തപസ്വി രാജേഷിന്റെ മകളുടെ ഭര്‍ത്താവുമായ അര്‍ജുന്‍ സര്‍ജയാണ് മരണ വിവരം അറിയിച്ചത്. ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു. പ്രമുഖ നടൻ്റെ വേര്‍പാട് കന്നഡ സിനിമാ പ്രേമികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ബെംഗളൂരുവിലെ വസതിയില്‍ വെച്ച് ഇന്ന് വൈകിട്ട് 6 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1932 ല്‍ ഏപ്രില്‍ 15ന് ബെംഗളൂരുവില്‍ ജനിച്ച രാജേഷ്, വിദ്യാസാഗര്‍ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ കലാതപസ്വി രാജേഷ് എന്ന പേരിലാണ് അദ്ദേഹം പ്രശസ്തിയിലെത്തുന്നത്. നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്. 1963 ല്‍ പുറത്തിറങ്ങിയ ശ്രീ രാമാജ്ഞനേയ യുദ്ധ ആയിരുന്നു ആദ്യത്തെ സിനിമ. 60 കളില്‍ കന്നഡ സിനിമയിലേക്ക് എത്തിയ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 150 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മകള്‍ ആശ റാണി സംവിധായികയാണ്. നടന്‍ അര്‍ജുന്‍ സര്‍ജയാണ് ആശ റാണിയെ വിവാഹം ചെയ്തത്.
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…