Kannaki temple inside the jungle! Chitrapurnami at Mangaladevi Temple today; Know the special features of the temple which is entered only once a year
കേരളാ-തമിഴ്നാട് അതിർത്തിയിൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് പ്രസിദ്ധവും പൗരാണികവുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന ഇവിടം പശ്ചിമഘട്ട മലനിരകൾക്കിടയിലെ , കൊടുംകാടിനുള്ളിലാണ് മംഗളാദേവി ക്ഷേത്രമുള്ളത്. കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വർഷത്തിലൊരിക്കൽ മാത്രമാണ് വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി അഥവാ ചിത്രപൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടേക്ക് പ്രവേശിക്കുവാൻ കഴിയുന്നത്. ഇവിടേക്ക് വനത്തിനുള്ളൂടെ മാത്രമേ എത്തിച്ചേരുവാൻ സാധിക്കൂ.
തേക്കടിക്ക് സമീപത്തുള്ള കുമളിൽ നിന്നും ജീപ്പിനോ വനപാതയിലൂടെ കാൽനടയായോ ഇവിടേക്ക് വരാം. കുമളി സ്റ്റാൻഡിൽ നിന്നും ട്രിപ്പ് ജീപ്പുകൾ സർവീസ് നടത്താറുണ്ട്. കുമളിയിൽ നിന്നും 13 കിലോമീറ്റർ ദൂരമുണ്ട് കാടിനുള്ളിലെ ക്ഷേത്രത്തിലേക്ക്. കാട്ടുവഴിയിലൂടെയുള്ള യാത്ര സാഹസികമാണെന്ന് പറയേണ്ടതില്ലല്ലോ. ക്ഷേത്രത്തിന് കുറച്ചു ദൂരെ വരെ മാത്രമേ ജീപ്പുകൾ പോവുകയുള്ളൂ. ബാക്കി ദൂരം നടന്നു വേണം ക്ഷേത്രത്തിലെത്തുവാൻ. യാത്രയിൽ സഹായങ്ങളുമായി കേരള-തമിഴ്നാട് സർക്കാരുകൾ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാവും. ഒരു തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും യാത്രയിൽ വനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
സാധാരണയായി സന്ദര്‍ശകര്‍ക്കും വിശ്വാസികൾക്കും രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്. രണ്ട് മണിക്ക് ശേഷം ആരെയും പ്രവേശിക്കുവാൻ അനുവദിക്കില്ല. അഞ്ച് മണിയോടു കൂടി എല്ലാവരും പൂർണ്ണമായും അവിടെ നിന്നും ഇറങ്ങേണ്ടതാണ്. രണ്ടു സംസ്ഥാനങ്ങളുടെയും മേൽ നോട്ടത്തിലാണ് ഉത്സവം നടക്കുന്നത്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…