General

കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ (മാവോയിസ്റ്റ്) യോഗം നടന്നു; പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ

കൊച്ചി: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ പറയുന്നതനുസരിച്ച് 2016 മുതല്‍ 2019 വരെയാണ് യോഗങ്ങള്‍ നടന്നിരിക്കുന്നത്.

വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ജലീല്‍, ഒളിവിലുള്ള പ്രതി ഉസ്മാന്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തുവെന്നും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി ക്യാംപസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങള്‍ നടന്നത്. മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകള്‍ ജലീല്‍ വിജിത്തിന് കൈമാറി .

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിക്ക് വേണ്ടി വിജിത്ത് മരുന്നുകള്‍ വാങ്ങി നല്‍കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൊട്ടക്കടവ്, കല്ലേരി ജുമാ മസ്ജിദ്, പെരുവയയല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജലീലുമായി വിജിത് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ജലീല്‍ വിജിത്തിന് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ലാപ്പ്ടോപ് നല്‍കിയതായും എൻഐഎ വ്യക്തമാക്കി. അതേസമയം ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിത്താണെന്നും മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമാണ് വിജിത്തെന്നും എൻഐഎ പറയുന്നു. നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് സംഘടനയിലെ സുപ്രധാന കണ്ണിയാണ് വിജിത്ത് എന്ന് എന്‍ഐഎ പറയുന്നു. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളടക്കം നേരത്തെതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം ? സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…

51 mins ago

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

2 hours ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

2 hours ago