ദില്ലി: പ്രതിപക്ഷ ബഹളം മൂലം പാർലമെന്റിന്റെ പ്രവർത്തനം തുടർച്ചയായി നിർത്തിവയ്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴിതാ സഭ തടസ്സപ്പെടുന്നതിനിടെ വിചിത്ര വാദവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നിരിക്കുകയാണ്. പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളെ മിണ്ടാൻ അനുവദിക്കുന്നില്ല എന്നാണ് രാഹുലിന്റെ പരാതി. രാജ്യസഭയിൽ പ്രതിപക്ഷ നേതാക്കളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തെന്നും രാഹുൽ ആരോപിച്ചു. എന്നാൽ പാർലമെന്റ് നടപടികൾ തുടർച്ചയായി സ്തംഭിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്.
പാർലമെന്റ് ആരംഭിച്ചപ്പോൾ തന്നെ മന്ത്രിയുടെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ വലിച്ചു കീറിക്കളയുന്ന സമീപനമാണ് പ്രതിപക്ഷ നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. രാജ്യസഭയും ലോക്സഭയും പ്രതിപക്ഷത്തിന്റെ അനാവശ്യ ബഹളം കാരണം പല പ്രാവശ്യം നിർത്തിവയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയും സഭാ നേതാക്കളും പല പ്രാവശ്യം അഭ്യർത്ഥിച്ചിട്ടും പ്രതിപക്ഷം സഭ നടപടികൾ തടസ്സപ്പെടുത്തുന്നത് തുടരുകയായിരുന്നു. അതേസമയം പാർലമെൻറ് ജനാധിപത്യത്തിൻറെ ശ്രീകോവിലാണെന്നും പ്രതിഷേധങ്ങൾ അതിരുവിട്ടുവെന്നും വെങ്കയ്യനായ്ഡു ഇന്നലെ പറഞ്ഞു. പ്രതിഷേധങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഉപരാഷ്ട്രപതി ഒരുഘട്ടത്തിൽ സഭയിൽ വിതുമ്പിക്കരയുകയും ചെയ്തിരുന്നു.
അതേസമയം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ചൊവ്വാഴ്ച സഭയില്‍ ബഹളം വെയ്ക്കുകയും തുടര്‍ന്ന് സഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. മേശകള്‍ക്ക് മുകളില്‍ കയറിനിന്ന് രാജ്യസഭാംഗങ്ങള്‍ പ്രതിഷേധം നടത്തിയത് ലോകത്തിന് തന്നെ നാണക്കേടാണെന്നും ഉപരാഷ്ട്രപതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സഭയുടെ അന്തസ്സിനെ ഇത് കളങ്കപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഹീനമായ പ്രവൃത്തികളെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. വിഷയത്തില്‍ തന്റെ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ നയങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷം ഇത്ര പ്രകോപിതരാകാന്‍ ഒരു കാരണവും കാണുന്നില്ലെന്നും വെങ്കയ്യ നായിഡു വികാരാധീനനായി അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…