kannu-police
കണ്ണൂർ: വാഹന പരിശോധന നടത്തുന്നതിനിടയിൽ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച കാർ മതിലിൽ ഇടിച്ചു. കാറിൽ നിന്ന് വടിവാൾ കണ്ടെടുത്തി. കാറിലുണ്ടായിരുന്ന നാല് പേർ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സിറ്റി നീർച്ചാലിൽ വെച്ചാണ് സംഭവം. സിറ്റി പോലീസിനെ നാല് ഉദ്യോഗസ്ഥരാണ് വാഹനപരിശോധന നടത്തിയത്.
ഇതിനിടയിൽ വന്ന കാർ പോലീസിനെ കണ്ടതോടെ പെട്ടെന്ന് ഓടിച്ചുപോകാൻ ശ്രമിച്ചു. എന്നാൽ നേരെ ചെന്ന് മതിലിൽ ഇടിക്കുകയായിരുന്നു. കെ.എൽ. 13 എ.ഇ. 9101 കാറാണ് അപകടത്തിൽ പെട്ടത്.
പോലീസ് എത്തുമ്പോഴേക്കുംപിറകിൽ നിന്നും വന്ന മറ്റൊരു കാറിൽ കയറി ഇവർ രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വടിവാൾ കണ്ടെടുത്തത്. രണ്ട് മൊബൈൽ ഫോണും കാറിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കാറിൽ നിന്ന് ലഭിച്ച ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…