ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലർ മൂവി വരുന്നു. കടുവ, കാപ്പ എന്നീ പൃഥ്വിരാജ് ചിത്രങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിങ്ക് പൊലീസ് എന്ന് ആണ് പേര്. നയന്‍താര, സാമന്ത, വിദ്യ ബാലന് ഇവരില്‍ ഒരാളാകും ചിത്രത്തിലെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തെ അവതരിപ്പിക്കുക. ജി. ആര്. ഇന്ദുഗോപനാണ് രചന നിര്‍വഹിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍ തീരുമാനിക്കും. നയന്‍താര, സാമന്ത, വിദ്യ ബാലന് ഇവരില്‍ ഒരാളാകും ചിത്രത്തിലെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തെ അവതരിപ്പിക്കുക. ശക്തമായ നായിക കഥാപാത്രമാണ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
തിയേറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തിയേറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് പിങ്ക് പൊലീസ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ ആണ് ആദ്യ ചിത്രം. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യര്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പയുടെ ചിത്രീകരണം ഈ മാസം 24ന് തിരുവനന്തപുരത്ത് ആരംഭിക്കും. നവാഗതനായ ഡാര്വിന് കുര്യാക്കോസ്, ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് രണ്ടാമത്തേത്. സെപ്തംബറില്‍ ഇടുക്കിയില്‍ ചിത്രീകരണം ആരംഭിക്കും.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…