കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കണ്ണൂർ ജില്ലയിൽ സുരക്ഷ കർശനമാക്കി പൊലീസ്. പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. മലയോര മേഖലകളിൽ 64 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും, ഇവിടങ്ങളിൽ തണ്ടർ ബോൾട്ട് ഉൾപ്പടെയുള്ള ട്രിപ്പിൾ ലോക്ക് സംരക്ഷണം ഒരുക്കുമെന്നും കണ്ണൂർ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.ജില്ലയിൽ 1671 പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. സമാധാനപരമായ പോളിംഗ് തടസപ്പെടുത്തുന്നവരെ കരുതൽ തടങ്കലിലാക്കുമെന്നും, എട്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
കള്ളവോട്ട് തടയാൻ 1500 ബൂത്തുകളിൽ വീഡിയോ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വൈകുന്നേരം ആറിന് ശേഷം വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷൻമാരും 46,87,310 സ്ത്രീകളും 86 ട്രാൻസ്‌ജെൻഡേഴ്‌സും അടക്കം 89,74,993 പേരാണ് സമ്മതിദാനം നിർവഹിക്കുന്നത്. 71,906 പുതിയ വോട്ടർമാരും 1,747 പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നു. പോളിംഗ് ബൂത്തുകൾ- 10,842.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…