Kerala

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഐ എസിൽ ചേർന്നത് കണ്ണൂരിൽ നിന്നും: അന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സിപിഎം ശക്തികേന്ദ്രമായ കണ്ണൂർ രാജ്യത്തെ ഭീകരവാദ തലസ്ഥാനമായി മാറുന്നതായി റിപ്പോർട്ട്. ഇതു വരെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകരവാദ പ്രവർത്തനം നടത്തിയ 38 മലയാളികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ കേരളത്തിൽ നിന്നും നിരവധി യുവാക്കളും യുവതികളുമാണ് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നത്. ഇതിൽ ഭൂരിപക്ഷം പേരും കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണെന്ന് ദേശീയ- അന്തർദ്ദേശീയ അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുന്നു.

ജൂൺ പതിനഞ്ച് വരെയുള്ള കണക്കനുസരിച്ച് കണ്ണൂരിൽ നിന്നും ഐ എസിൽ ചേർന്നിരിക്കുന്നവരുടെ എണ്ണം നാൽപ്പതാണ്. ഇതിൽ എട്ട് പേർ സ്ത്രീകളാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ കേരളത്തിൽ നിന്ന് ഐ എസിൽ ചേർന്നവരുടെ എണ്ണം 98 ആണ്. ഇതിൽ 38 പേർ കൊല്ലപ്പെട്ടു. ബാക്കി അറുപതോളം പേർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്.

കണ്ണൂരിന് പുറമെ കാസർകോഡ്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി പേർ ഐ എസിൽ ചേർന്നിട്ടുണ്ട്.

മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പ്രേരിപ്പിക്കുന്ന പല സാമൂഹ്യമാദ്ധ്യമ സന്ദേശങ്ങളുടെയും ഉറവിടം ഗൾഫ് രാജ്യങ്ങളാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു.ഈ കൂട്ടായ്മകൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് കണ്ണൂരിലെ തീവ്ര ചിന്താഗതിക്കാരായ മുസ്ലീം ചെറുപ്പക്കാരെയാണ്.

ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ അടക്കമുണ്ടായ സ്ഫോടനങ്ങളിൽ മലയാളികൾ ബന്ധപ്പെട്ടിരുന്നതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. കേരളത്തിൽ നിന്ന് ഐ.എസിൽ ചേർന്നവരിൽ നിരവധി പേർ പോപ്പുലർ ഫ്രണ്ടിൽ നിന്നാണെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരം വിവരങ്ങളെ ഭയപ്പാടോടെയാണ് മലയാളി സമൂഹം നോക്കിക്കാണുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

2 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

2 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

2 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

2 hours ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago