Entertainment

സെക്‌സ് ടേപ്പ് ലീക്കോ അതോ അവിഹിതബന്ധമോ? കിമ്മും കന്യാ വെസ്റ്റും പിരിയുന്നതെന്തിന്?

ഹോളിവുഡ് സൂപ്പര്‍താരം കിം കര്‍ദാഷിയാനും ഭര്‍ത്താവും അമേരിക്കന്‍ റാപ്പറും മോഡലുമായ കാന്യ വെസ്റ്റും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇരുവരുടെയും വിവാഹമോചന വാര്‍ത്തയും അതിന് പിന്നാലെ ഇല്ല ഇരുവരും വീണ്ടും യോജിച്ചുകൊണ്ട് മുമ്പോട്ട് പോകുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ വീണ്ടും ഒത്തൊരുമിച്ച് മുമ്പോട്ട് പോകുമെന്ന വാര്‍ത്തകളെ തള്ളിക്കൊണ്ട് രണ്ട് സെലിബ്രിറ്റികളും മുമ്പോട്ട് വന്നു.

”ഇല്ല ഒരിക്കലും വീണ്ടും ഒന്നിക്കില്ല. വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളായി തുടരും” എന്നാണ് താരദമ്പതികള്‍ അറിയിച്ചത്. ലോകത്തിലെ എണ്ണപ്പെട്ട കോടിപതികളായ താരദമ്പതികളില്‍ മുന്‍നിരക്കാരാണ് കിം കര്‍ദഷിയാനും കാന്യ വെസ്റ്റും. ഫാഷന്‍,ബിസിനസ് മേഖലകളില്‍ വന്‍ നിക്ഷേപങ്ങളാണ് ഇരുവരുടെയും പേരിലുള്ളത്. അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ ഇരുവരും വേര്‍പിരിഞ്ഞാല്‍ അതിന്റേതായ അലയൊലികള്‍ നേരിടേണ്ടി വന്നേക്കും. കാരണം രണ്ടുപേരുടെയും പേരിലുള്ള ബിസിനസ് നിക്ഷേപങ്ങള്‍ അത്രക്ക് വരും.

എന്നാല്‍ ഈ താരദമ്പതികളുടെ കുടുംബജീവിതം തകരാന്‍ കാരണം എന്താണെന്ന വിധത്തില്‍ ഹോളിവുഡില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. 2007ല്‍ വിവാഹത്തിന് മുമ്പ് പുറത്തുവന്ന സെക്‌സ് ടേപ്പ് തന്റേതാണെന്ന് കഴിഞ്ഞ വര്‍ഷം കിം കര്‍ദഷിയാന്‍ തുറന്നുപറഞ്ഞിരുന്നു. ഇതാണ് ഇരുവരുടെയും ജീവിതത്തിനെ താറുമാറാക്കിയതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ വീഡിയോ കഴിഞ്ഞ വര്‍ഷം വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.

ഈ വീഡിയോ പുറത്തുവരാതിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കിം കര്‍ദാഷിയാന്‍ പറഞ്ഞു. അതേസമയം രണ്ട് കുട്ടികളായ ശേഷം കന്യാ വെസ്റ്റ് തന്റെ പങ്കാളിയായ കിം കര്‍ദാഷിയാനെ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. അദ്ദേഹത്തിന്റെ’ഹുറികെയ്ന്‍’ എന്ന പുതിയ ആല്‍ബത്തിലെ വരികളാണ് ആരാധാകര്‍ ചൂണ്ടിക്കാട്ടുന്നത്.

‘ഡൊണ്ട’എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിലാണ് വിവാദപരമായ വരികളുള്ളത്.താന്‍ തെറ്റ് ചെയ്തുവെന്ന വിധത്തിലുള്ള വരികളാണ് പാട്ടില്‍ ഉള്ളതെന്നാണ് വിവരം.മള്‍ട്ടി മില്യണയറായ ദമ്പതികളുടെ കൊട്ടാരത്തിലേക്ക് പോകുന്നില്ലെന്നും മദ്യത്തിന്റെ അമിതാസക്തി മൂലം കഷ്ടപ്പെടുകയാണെന്നും ഗാനത്തിലെ വരികള്‍ സൂചിപ്പിക്കുന്നു.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

10 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

23 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

1 day ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago