Categories: Kerala

കാപ്പകേസ് പ്രതി അൻസാഫും കൂട്ടാളികളും അകത്ത്; പിടിയിലായത് നാടൻതോക്കുമായി

ചാരുംമൂട്: നാടൻതോക്കുമായി കുറത്തികാട് പോലീസ് പിടികൂടിയ കാപ്പകേസ് പ്രതി കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ പടീറ്റതിൽ അൻസാബ്(26) ഉൾപ്പെടെ മൂന്നുപേരെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ചുനക്കരയിൽനിന്നു അൻസാബിനെയും കായംകുളം പെരിങ്ങാല ദേശത്തിനകം പന്തപ്ലാവിൽവീട്ടിൽ ഷംനാദ്(24), വെട്ടിയാർ ഇടയിലെവീട്ടിൽ അജാസ്(31) എന്നിവരെയും ഇൻസ്പെക്ടർ ബി. സാബുവും സംഘവും സാഹസികമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറിൽനിന്ന് 3.2 എംഎം പിസ്‌റ്റളും, മുളകു സ്പ്രേയും പിടിച്ചെടുത്തു. ആയുധ നിയമപ്രകാരവും പോലീസ് കേസെടുത്തു.

ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്കുള്ള അൻസാബും ഭാര്യയും മകനും കാപ്പ കേസിലുൾപ്പെട്ട റിയാസും സഞ്ചരിച്ചിരുന്ന കാർ രണ്ടാഴ്ചമുൻപാണ്‌ കരീലക്കുളങ്ങരയിൽവച്ച്‌ അപകടത്തിൽപ്പെട്ടത്. അൻസാബിന്റെ ഭാര്യയും മകനുമടക്കം നാലുപേർ അപകടത്തിൽ മരിച്ചിരുന്നു. പരിക്കേറ്റ അൻസാബ് ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്നു പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍ കൊല്ലം-തേനി ദേശീയപാത വഴി രക്ഷപ്പെടാൻ ശ്രമിക്കവെ ചാരുംമൂട് ജംഗ്ഷനിൽ വച്ച്, രാത്രി 8 മണിയോടെ കുറത്തികാട് സിഐ വി.സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാർ പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. അൻസാഫിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. സ്റ്റേഷനിൽ ഇയാൾക്കെതിരെ കൂലിത്തല്ല്, വധശ്രമം, കഞ്ചാവ് കടത്ത് എന്നിവയുൾപ്പെടെ 10 കേസുകളുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

2 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

4 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

16 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

16 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

1 day ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

2 days ago