ദില്ലി : ശ്രീരാമന്‍റെ പൂർണകായശിൽപ്പട്ടിനൊപ്പം അയോധ്യയില്‍ സീതയുടേയും പൂർണകായശിൽപ്പം സ്ഥാപിക്കണമെന്ന് യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കരണ്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്. സീതാ ദേവിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി നീതി നല്‍കണമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘മറ്റെല്ലാത്തിനുമൊപ്പം സീതയെ മറക്കാനുള്ള പ്രവണതയയും ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. ശ്രീരാമനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. സീത ജീവിതകാലം മുഴുവന്‍ ഒരുപാട് യാതനകള്‍ സഹിച്ച ഒരു മാന്യസ്ത്രീയാണ്’ എന്നുമാണ് കരണ്‍ സിംഗ് കത്തില്‍ വ്യക്തമാക്കുന്നത്.
കരണ്‍ സിംഗ് ഈ ആവശ്യം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് കത്തെഴുതുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇതു സംബന്ധിച്ച് കരണ്‍ സിംഗ് ആദ്യമായി കത്തെഴുതിയത്. അയോധ്യയില്‍ രാമന്റെ വലിയൊരു പ്രതിമയുണ്ട്. എന്നാല്‍ രാമനെ കല്യാണം കഴിച്ച് അദ്ദേഹത്തിനൊപ്പം വനവാസജീവിതവും നയിച്ചവളാണ് സീത. ഈ വര്‍ഷങ്ങളത്രയും സഹനജീവിതം നയിച്ച സീതയെ പിന്നീട് രാവണന്‍ തട്ടിക്കൊണ്ടു പോയി ലങ്കയില്‍ തടവിലാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സീതയ്ക്ക് അയോധ്യയില്‍ അനുയോജ്യമായ സ്മാരകം വേണമെന്നാണ് കരണ്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…