കാനഡ: മനുഷ്യാവകാശ പ്രവർത്തകയും ബലൂചിസ്ഥാനിലെ പാകിസ്താന്‍ അതിക്രമങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തിയിരുന്ന പ്രമുഖ ബലൂചിസ്ഥാന്‍ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കാനഡയിലെ ടൊറന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ-ആസാദ് (ബി.എസ്.ഒ-ആസാദ്) മുൻ ചെയർപേഴ്‌സൺ കൂടിയായിരുന്നു കരിമ ബലൂച്ച്. 2016 ല്‍ പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത 35 കാരിയായ കരിമ ബലൂച്ചിനെ ഞായറാഴ്ച ടൊറന്റോയില്‍ നിന്ന് കാണാതായിരുന്നു. തുടർന്ന് ടൊറന്റോയിലെ ലേക്‌ഷോറിനടുത്തുള്ള ഒരു ദ്വീപില്‍ നിന്ന് മുങ്ങിമരിച്ച നിലയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. കരിമ ബലൂച്ചിന്റെ ഭർത്താവ് ഹമ്മൽ ഹൈദറും സഹോദരനും മൃതദേഹം തിരിച്ചറിഞ്ഞു. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് ബലൂച്ചിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാനില്‍ നിന്നുള്ള കനേഡിയന്‍ അഭയാര്‍ഥിയായിരുന്നു കരിമ ബലൂച്, 2016ല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ വിമർശനമുയർത്തി ലോക ശ്രദ്ധ പിടിച്ചുപറ്റി. പാകിസ്ഥാനില്‍ സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്ന കരിമ ബലൂച് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ – ആസാദിന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു. 2016 ല്‍ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള മികച്ച 100 വനിതകളില്‍ ഒരാളായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത് അന്താരാഷ്ട്ര പ്രശംസ നേടിയപ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, രക്ഷാ ബന്ധനോട് അനുബന്ധിച്ച് ബലൂചിസ്ഥാന്‍ ദേശീയവാദികളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതോടെ ഇന്ത്യക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…