2020 ആഗസ്റ്റ് 7. കേരളംഅക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ച ദിനം! കോവിഡ് ഭീതിയുടെ ആദ്യനാളുകളിലെ ആ രാത്രിയിൽ ഇടിമുഴക്കത്തിന് സമാനമായ ശബ്ദത്തോടെ ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെ മണ്ണിൽ ലാൻഡിങ്ങിനിടെ തലകുത്തി വീണു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത മഹാമാരി അന്ന് നമ്മൾ മറികടന്ന് കൊണ്ടിരിക്കുകയായിരുന്നു. ഈ ഭീതിക്കിടയിലാണ് ആ ദുരന്തം ഉണ്ടായത്. അതേസമയം മലയാളി മാത്രമല്ല, ലോകം മുഴുവനും കണ്ടു കരിപ്പൂരുകാരുടെ ചങ്കുറപ്പ്, ദയാവായ്പ്പ്. ആ രാത്രി അപകടത്തിൽ കൈ മുറിഞ്ഞ് കാൽ മുറിഞ്ഞ് ജീവനുവേണ്ടി പിടയുന്നവർക്ക് മുന്നിൽ മനുഷ്യസ്നേഹത്തിെൻറ ചിറകിലേറി അവിടെ പറന്നിറങ്ങി കൂടാതെ വിമാനത്തിന്‍റെ ഇന്ധനം ചോരാൻ സാധ്യതയുണ്ടെന്നും അത് കത്തിപ്പടർന്ന് വൻ ദുരരന്തത്തിന് കാരണമാകുമെന്നും അപ്പോള്‍ അവരാരും ആലോചിച്ചില്ല. പകരം മുറിവേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക അത് മാത്രമായിരുന്നു അവരുടെ ചിന്ത. അന്നത്തെ ആ ഞെട്ടിക്കുന്ന കാഴ്ചയുടെ സാക്ഷിയും രക്ഷ പ്രവർത്തനത്തിന് ഉണ്ടായിരുന്ന നൗഫൽ കൊണ്ടോട്ടി തത്വമായി ന്യൂസിനോട് പ്രതികരിക്കുന്നു.
184 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും നിയന്ത്രണംവിട്ട് 40 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. പൈലറ്റ്, സഹപൈലറ്റ് ഉൾപ്പെടെ 16 പേർ സംഭവ സ്ഥലത്ത് നിന്നും നാല് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കെ മരിച്ചു. ദുരന്തത്തിെൻറ ബാക്കിപത്രമായി തീരാ വേദനയിലും തീരാനഷ്ടത്തിലും കഴിയുന്ന അനേകർ ഇപ്പോഴുമുണ്ട്. അധികൃതരുടെയും പൊതുസമൂഹത്തിെൻറയും ഭാഗത്തുനിന്ന് അവർക്കുവേണ്ടിയുള്ള ഇടപെടലുകൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
അപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്ന് വിവിധ ഏജൻസികളിൽ നിന്നും ലഭിച്ച നിർദേശങ്ങളെല്ലാം വിമാനത്താവളത്തിൽ നടപ്പിലാക്കി. വലിയ വിമാനങ്ങൾ അനുമതി ലഭിക്കാൻ ഇനിയുമെന്തു ചെയ്യണമെന്നാണ് നാട്ടുക്കാരുടെ ചോദ്യം. അപകത്തിൽപെട്ട വിമാന ഭാഗങ്ങൾ സി.ഐ.എസ്.എഫ് ബാരക്കിനു സമീപം പ്രത്യേകം ഒരുക്കിയ പ്രതലത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…