Tuesday, May 7, 2024
spot_img

കേരളം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ത്ത​രി​​ച്ച കരിപ്പൂർ അപകടത്തിന് ഇന്ന് ഒരാണ്ട് | Karipur flight accident

2020 ആഗസ്​റ്റ്​ 7. കേരളംഅ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ത്ത​രി​​ച്ച ദി​നം! കോ​വി​ഡ്​ ഭീ​തി​യു​ടെ ആ​ദ്യ​നാ​ളു​ക​ളി​ലെ ആ ​രാ​ത്രി​യി​ൽ ഇ​ടി​മു​ഴ​ക്ക​ത്തി​ന് സ​മാ​ന​മാ​യ ശ​ബ്​​ദ​ത്തോ​ടെ ദു​ബൈ​യി​ൽ ​നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ക​രി​പ്പൂ​രി​ലെ മ​ണ്ണി​ൽ ലാ​ൻ​ഡി​ങ്ങി​നി​ടെ ത​ല​കു​ത്തി വീ​ണു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത മഹാമാരി അന്ന് നമ്മൾ മറികടന്ന് കൊണ്ടിരിക്കുകയായിരുന്നു. ഈ ഭീതിക്കിടയിലാണ് ആ ദുരന്തം ഉണ്ടായത്. അതേസമയം മലയാളി മാത്രമല്ല, ലോകം മുഴുവനും കണ്ടു കരിപ്പൂരുകാരുടെ ചങ്കുറപ്പ്, ദയാവായ്പ്പ്. ആ രാത്രി അപകടത്തിൽ കൈ മുറിഞ്ഞ് കാൽ മുറിഞ്ഞ് ജീവനുവേണ്ടി പിടയുന്നവർക്ക് മുന്നിൽ മ​നു​ഷ്യ​സ്​​നേ​ഹ​ത്തി​‍െൻറ ചി​റ​കി​ലേ​​റി അ​വി​ടെ പ​റ​ന്നി​റ​ങ്ങി കൂടാതെ വിമാനത്തിന്‍റെ ഇന്ധനം ചോരാൻ സാധ്യതയുണ്ടെന്നും അത് കത്തിപ്പടർന്ന് വൻ ദുരരന്തത്തിന് കാരണമാകുമെന്നും അപ്പോള്‍ അവരാരും ആലോചിച്ചില്ല. പകരം മുറിവേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക അത് മാത്രമായിരുന്നു അവരുടെ ചിന്ത. അന്നത്തെ ആ ഞെട്ടിക്കുന്ന കാഴ്ചയുടെ സാക്ഷിയും രക്ഷ പ്രവർത്തനത്തിന് ഉണ്ടായിരുന്ന നൗഫൽ കൊണ്ടോട്ടി തത്വമായി ന്യൂസിനോട് പ്രതികരിക്കുന്നു.

184 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും നിയന്ത്രണംവിട്ട് 40 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. പൈലറ്റ്, സഹപൈലറ്റ് ഉൾപ്പെടെ 16 പേർ സംഭവ സ്ഥലത്ത് നിന്നും നാല് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കെ മരിച്ചു. ദു​ര​ന്ത​ത്തി‍െൻറ ബാ​ക്കി​പ​ത്ര​മാ​യി തീ​രാ വേ​ദ​ന​യി​ലും തീ​രാ​ന​ഷ്​​ട​ത്തി​ലും ക​ഴി​യു​ന്ന അ​നേ​ക​ർ ഇ​പ്പോ​ഴു​മു​ണ്ട്. അ​ധി​കൃ​ത​രു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​‍െൻറ​യും ഭാ​ഗ​ത്തു​നി​ന്ന്​ അ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഇ​നി​യും ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു.

അപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്ന് വിവിധ ഏജൻസികളിൽ നിന്നും ലഭിച്ച നിർദേശങ്ങളെല്ലാം വിമാനത്താവളത്തിൽ നടപ്പിലാക്കി. വലിയ വിമാനങ്ങൾ അനുമതി ലഭിക്കാൻ ഇനിയുമെന്തു ചെയ്യണമെന്നാണ് നാട്ടുക്കാരുടെ ചോദ്യം. അപകത്തിൽപെട്ട വിമാന ഭാഗങ്ങൾ സി.ഐ.എസ്.എഫ് ബാരക്കിനു സമീപം പ്രത്യേകം ഒരുക്കിയ പ്രതലത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Related Articles

Latest Articles