General

ഷൈബിൻ കൊടും കുറ്റവാളി?? തെളിയുന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കൊലപാതകം: രണ്ടു വർഷം മുന്നേ നല്‍കിയ പരാതി പൊലീസ് ഒതുക്കി, ആരോപണങ്ങളുമായി വയനാട് സ്വദേശിയുടെ കുടുംബം

മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെ വീണ്ടും ആരോപണം ഉയരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപണവും ഉന്നയിച്ചിരുന്നു. ഷൈബിന് ദീപേഷിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നത്.

എട്ടു വര്‍ഷം മുന്നെ ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണമെന്റില്‍ ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പിച്ചിരുന്നു. ഈ വൈരാഗ്യത്തില്‍ അന്ന് ദീപേഷിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ ഷൈബിന്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ഷൈബിന്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് ദീപേഷിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

2020ല്‍ കര്‍ണാടകയിലെ കുട്ടയില്‍ കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിലാണ് ദീപേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ണാടക പൊലീസ് നല്‍കിയിരുന്നില്ലെന്ന് ദീപേഷിന്റെ മാതാവ് വ്യക്തമാക്കുന്നത്.

അതേസമയം, നാട്ടുവൈദ്യനായ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നൗഷാദുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തും. ഷൈബിന്റെ വീട്ടില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ഈ വീടിന്റെ ഒന്നാം നിലയിലെ രഹസ്യമുറിയില്‍ ഒരു വര്‍ഷത്തിലധികമാണ് നാട്ടുവൈദ്യനെ തടങ്കലില്‍ താമസിപ്പിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിലെറിഞ്ഞു. ശേഷം മുറി കഴുകി വൃത്തിയാക്കി. തെളിവുകള്‍ ഇല്ലാതാക്കാനായി ടൈല്‍ ഉള്‍പ്പടെ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പൈപ്പില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇത് ഷാബയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഡി എന്‍ എ പരിശോധന നടത്തും. കേസിലെ അഞ്ച് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

admin

Share
Published by
admin

Recent Posts

സൂപ്പര്‍ഫാസ്റ്റിന്റെ വഴിതടയല്‍ ! ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍; കന്റോണ്‍മെന്റ് എസ്എച്ച്ഒയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണമെന്ന് യദു

നടുറോഡിലുണ്ടായ KSRTC ഡ്രൈവർ - മേയർ തർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ.ബസ് ഡ്രൈവർ യദുവിന്റെ പരാതിയിൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.…

22 mins ago

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ യൂണിറ്റില്‍ അച്ചടക്കനടപടി ! പത്തനാപുരത്ത് 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു സ്ഥലംമാറ്റം

മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30…

2 hours ago

നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി ! കൊയിലാണ്ടിയിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം !

കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക്…

2 hours ago